General
ഗാസ സമാധാനത്തിലേക്ക്;
കയ്റോ: ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തലിനുള്ള സമാധാനക്കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഈജിപ്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയുടെയും അധ്യക്ഷതയില്‍ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാറിന് ധാരണയായത്.ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികള്‍ കരാറില്‍ ഒപ്പുവെച്ചതോടെ രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന വെടിനിര്‍ത്തല്‍ അവസാനിച്ചു. യഹൂദ വിശ്വാസപ്രകാരം അവധി ദിവസമായതിനാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉച്ചകോടിയില്‍ പങ്കെടുത്തില്ല. കരാര്‍ രേഖ വളരെ സമഗ്രമാണെന്ന് പറഞ്ഞ ട്രംപ്, ഇത്…
Read More »അരുന്ധതി റോയിയുടെ പുസ്തകത്തിന് വിലക്കില്ല,
അരുന്ധതി റോയിയുടെ പുതിയ പുസ്തകമായ ‘Mother Mary Comes To Me’-യുടെ വില്‍പന തടയണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. എഴുത്തുകാരി പുക വലിക്കുന്ന, പുസ്തകത്തിന്റെ മുഖചിത്രത്തെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. പുസ്തകത്തിന്റെ വില്‍പന തടയണമെന്നായിരുന്നു പൊതുതാത്പര്യ ഹര്‍ജിയിലുണ്ടായിരുന്നത്. പുകവലിക്കുന്നതിനെതിരെ മുന്നറിയിപ്പൊന്നും നല്‍കാതെ ചിത്രം പ്രസിദ്ധീകരിച്ചുവെന്നും അതുകൊണ്ടുതന്നെ കവര്‍ പേജടക്കം പുനഃപ്രസിദ്ധീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പുസ്തകത്തിന്റെ പുറംചട്ടയില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന്…
Read More »തെരുവുനായ കടിച്ചെടുത്ത മൂന്ന് വയസുകാരിയുടെ ചെവി വെച്ചുപിടിപ്പിച്ചു
കൊച്ചി: തെരുവുനായ കടിച്ചെടുത്ത മൂന്ന് വയസുകാരി നിഹാരയുടെ അറ്റുപോയ ചെവിയുടെ ഭാഗം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ വെച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ പൂര്‍ണമായും വിജയിച്ചോ എന്നത് രണ്ട് ദിവസത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് നിഹാരയുടെ പിതാവ് മിറാഷ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം നീണ്ടൂര്‍ രാമന്‍കുളങ്ങര ക്ഷേത്രത്തിനു സമീപം മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ചെവി തെരുവുനായ കടിച്ച് പറിച്ചെടുക്കുകയായിരുന്നു. പറവൂര്‍ ചിറ്റാറ്റുകര നീണ്ടൂര്‍ മേയ്ക്കാട്ട്…
Read More »അരാട്ടൈ ഉപയോഗിക്കൂ, മേക്ക് ഇന്‍ ഇന്ത്യ’
ബ്ലോക്ക് ചെയ്ത വാട്സ്ആപ്പ് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. വാട്സ്ആപ്പിന് പകരം ‘അരാട്ടൈ’ എന്ന തദ്ദേശീയ ആപ്പ് ഉപയോഗിക്കാന്‍ ഹര്‍ജിക്കാരനോട് പരമോന്നത കോടതി നിര്‍ദേശിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഇന്ത്യന്‍ കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത മെസേജിങ് ആപ്പാണ് ‘അരട്ടൈ’. സ്വകാര്യ പോളി-ഡയഗ്നോസ്റ്റിക് സെന്ററിലെ ജീവനക്കാരനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ 10-12 വര്‍ഷമായി വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താന്‍ ഈ ആപ്പാണ്…
Read More »കരൂര്‍ ദുരന്തം;അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി
‘ ന്യൂഡല്‍ഹി: കരൂരില്‍ വിജയിയുടെ ടിവികെയുടെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി. വിരമിച്ച സുപ്രീംകോടതി ജഡ്ജി അജയ് രസ്‌തോഗി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. കരൂരില്‍ തിക്കിലും തിരക്കിലും 41 പേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. \ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, എന്‍.വി. അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് സിബിഐക്ക് വിട്ടത്. ന്യായവും നിഷ്പക്ഷവുമായ അന്വേഷണം പൗരന്മാരുടെ അവകാശമാണെന്ന കാര്യത്തില്‍ ഒരു…
Read More »സംസ്ഥാനത്ത് ഇന്ന് മുതല്‍ എയര്‍ ഹോണ്‍ പരിശോധന
വാഹനങ്ങളിലെ എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ സംസ്ഥാനത്താകെ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദേശം. തിങ്കളാഴ്ച മുതല്‍ 19 വരെയാണ് കര്‍ണപുടം പൊട്ടിക്കുന്ന ഹോണുകള്‍ കത്താന്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുക. കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിതവേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകള്‍ക്കെതിരേ മന്ത്രി ഉടനടി നടപടി എടുത്തിരുന്നു. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. അതിനു പിന്നാലെയാണ് പുതിയ നടപടി.…
Read More »ഗാസയില്‍ ബന്ദി മോചനം ആരംഭിച്ചു
bre ടെല്‍ അവീവ്/ഗാസ് സിറ്റി: രണ്ടുവര്‍ഷത്തെ നരകപ്പെയ്ത്തിന് ശമനമുണ്ടാക്കി സമാധാനവഴിയിലേക്ക് നീങ്ങുന്ന ഗാസയില്‍ ബന്ദി മോചനം ആരംഭിച്ചു. ആദ്യ ഘട്ടമായി ഏഴ് ഇസ്രയേലി ബന്ദികളെ ഹമാസ് റെഡ് ക്രോസ് കമ്മിറ്റിക്ക് (ഐസിആര്‍സി) കൈമാറി. ഇന്ന് മോചിപ്പിക്കുന്ന ജീവനോടെയുള്ള 20 ബന്ദികളുടെ പേര് വിവരങ്ങള്‍ ഹമാസ് കൈമാറിയിട്ടുണ്ട്. ബന്ദികളെ സ്വീകരിക്കുന്നതിനും മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനും ഇസ്രായേലിന്റെ മുഴുവന്‍ ആരോഗ്യ സംവിധാനവും തയ്യാറായിട്ടുണ്ടെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു. ബന്ദികളെ…
Read More »സ്വര്‍ണപ്പാളി വിവാദം: സ്വര്‍ണവും ചെമ്പും വേര്‍തിരിച്ചു, ദ്വാരപാലക ശില്പത്തില്‍ പൂശിയത് പകുതി സ്വര്‍ണം മാത്രം,
കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാളി സ്വര്‍ണം പൂശാന്‍ കൊണ്ടുപോയപ്പോള്‍ സ്വര്‍ണവും ചെമ്പും വേര്‍തിരിച്ചെന്നും സ്വര്‍ണത്തിന്റെ പകുതി മാത്രമാണ് പൂശിയതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ്മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ദ്വാരപാലക ശില്പവും അനുബന്ധ ഫ്രെയിമുകളും സ്വര്‍ണം പൂശാനായി എത്തിച്ചപ്പോള്‍ രാസലായനിയില്‍ മുക്കി ചെമ്പും സ്വര്‍ണവും വേര്‍തിരിച്ചു. 989 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. ഇതില്‍ പകുതി സ്വര്‍ണം മാത്രമാണ് പൂശിയത്. 404.8 ഗ്രാം…
Read More »അഫ്ഗാനുമായുള്ള നയതന്ത്ര ബന്ധവും കാബൂളിലെ എംബസിയും പുനഃസ്ഥാപിച്ച് ഇന്ത്യ
അഫ്ഗാനുമായുള്ള നയതന്ത്ര ബന്ധവും കാബൂളിലെ എംബസിയും പുനഃസ്ഥാപിച്ച് ഇന്ത്യ, നടപടി താലിബാന്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ന്യൂഡല്‍ഹി: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യയുടെ സാങ്കേതിക ദൗത്യസംഘത്തെ എംബസിയായി ഉയര്‍ത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു.താലിബാനും മുന്‍ അഫ്ഗാന്‍ സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളെ തുടര്‍ന്ന് നാല് വര്‍ഷം മുന്‍പ് കാബൂളിലെ എംബസിയുടെ പദവി താഴ്ത്തുകയും ചെറിയ നഗരങ്ങളിലെ കോണ്‍സുലേറ്റ് ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. 10 മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ കാബൂളില്‍…
Read More »ഭൈരവന്‍ തെയ്യത്തിന്റെ ശില്‍പ്പം നരേന്ദ്രമോദിക്ക് സമ്മാനിച്ച് പിണറായി വിജയന്‍
ന്യൂഡല്‍ഹി: കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തവണ ഉപഹാരമായി കൈമാറിയത് ഭൈരവന്‍ തെയ്യത്തിന്റെ ശില്‍പ്പം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് മലബാറിലെ പ്രശസ്തമായ ഭൈരവന്‍ തെയ്യത്തിന്റെ ശില്‍പ്പം മോദിക്ക് മുഖ്യമന്ത്രി കൈമാറിയത്. ഭൈരവന്‍ തെയ്യത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും മുഖ്യമന്ത്രി മോദിയോട് വിശദീകരിച്ചു. മലബാറില്‍ നാനൂറിലധികം തെയ്യങ്ങള്‍ ഉണ്ടെന്നും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷേത്രങ്ങളിലും…
Read More »









