Whether
കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, മൊന്‍ത അതിശക്ത ചുഴലിക്കാറ്റായി ആന്ധ്രാ തീരത്തേക്ക് അടുക്കുന്നു, മഴ ശക്തം, സംസ്ഥാനങ്ങളില്‍ അലര്‍ട്ട്
ഹൈദരാബാദ്: പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ‘അതിശക്തമായ ചുഴലിക്കാറ്റായി’ മാറിയ മൊന്‍ത ചുഴലിക്കാറ്റിന്റെ ഭീതിയിലാണ് ആന്ധ്രാപ്രദേശ് അടക്കം സംസ്ഥാനങ്ങള്‍. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ മൊന്‍ത ചുഴലിക്കാറ്റ് ആന്ധ്രാ പ്രദേശിന്റെ തീരങ്ങളിലേക്ക് അടുക്കുകയാണ്. ഇന്ന് വൈകുന്നേരമോ രാത്രിയിലോ ആന്ധ്രാപ്രദേശ് തീരത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ സമയത്ത്, മണിക്കൂറില്‍ 90-100 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും, ചില സമയങ്ങളില്‍ 110 കിലോമീറ്റര്‍ വരെ…
Read More »മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് .
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട,് മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും പുറത്തുവന്നിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട്…
Read More »ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തി
ആന്‍ഡമാന്‍ നിക്കോബാര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ അഞ്ചു തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. രാവിലെ 5.40 ഓടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്. ദ്വീപുകളില്‍ പത്ത് കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചിരിക്കുന്നത്. ഭൂചലനത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read More »ബിപോര്‍ജോയ് ചുഴലിക്കാറ്റ്: ഗുജറാത്തില്‍ 2 മരണം
ഗുജറാത്തില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ രണ്ടു മരണം. ഗുജറാത്തി മാധ്യമങ്ങളാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മോര്‍ബിയില്‍ 300 ഓളം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു. ഇത് സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടങ്ങുന്നതിന്ന് കാരണമായി. 45 ഗ്രാമങ്ങള്‍ പൂര്‍ണമായും ഇരുട്ടിലായിരുന്നു. സംസ്ഥാനത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഗുജറാത്തില്‍ വീശിയടിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. കാറ്റിന്റെ തീവ്രത മൂലം 99 ട്രെയിനുകള്‍ റദ്ദാക്കി. സംസ്ഥാനത്ത് ഇത് വരെ 524 മരങ്ങള്‍…
Read More »വേനലില്‍ ചുട്ടുപൊള്ളി ഒമാന്‍; ഉച്ചവിശ്രമം ലംഘിക്കരുതെന്ന് നിദേശം, മത്സ്യം പോലും കിട്ടാനില്ല
മസ്‌കത്ത്: വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ കനത്ത ചൂടിലേക്ക് കടന്ന് ഒമാന്‍. വിവിധ ഗവര്‍ണറേറ്റുകളില്‍ 40 ഡിഗ്രിക്കു മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്.പകല്‍ സമയങ്ങളില്‍ ഒട്ടും പുറത്തിറങ്ങാന്‍ സാധിക്കാത്ത നിലയിലാണ് ചൂട് അനുഭവപ്പെടുന്നത്. ഇതുമൂലം മാളുകളില്‍ ഉള്‍പ്പെടെ ആളുകള്‍ കുറവാണ്. ചൂട് കൂടുന്നതിനാല്‍ പുറത്തിറങ്ങുന്നവരും ജോലി ചെയ്യുന്നവരും മറ്റും നിര്‍ജലീകരണം ഉണ്ടാകുന്നത് സൂക്ഷിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.ചൂടിനെ തുടര്‍ന്ന്, തുറസ്സായ സ്ഥലങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്ക് ഒമാനില്‍ ഉച്ചവിശ്രമം അനുവദിച്ചിട്ടുണ്ട്. ഒമാന്‍ തൊഴില്‍ നിയമത്തിലെ വകുപ്പ് 16…
Read More »






