World
ഇസ്രായേല്‍ – ഹമാസ് യുദ്ധം, പ്രശ്‌നപരിഹാരത്തിലേക്ക് അടുക്കുന്നുവെന്ന് ഹമാസ് നേതാവ്
ദോഹ: ഇസ്രായേലുമായുള്ള യുദ്ധം പ്രശ്‌നപരിഹാരത്തിലേക്ക് അടുക്കുന്നുവെന്ന് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ. എക്സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഇത്തരമൊരു അവകാശവാദം. ഇസ്രായേലുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി നടക്കുന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ ഏഴിന് നടന്ന അക്രമത്തിന് പിന്നാലെ ബന്ദികളാക്കിയ 240 പേരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതായും ഹനിയ അറിയിച്ചു.ഇതുവരെയുള്ള അക്രമത്തില്‍ 1200ല്‍ അധികം പേരെയാണ് ഹമാസ് കൊലപ്പെടുത്തിയത് . ഇതില്‍ ഭൂരിഭാഗവും ഇസ്രായേലി സിവിലിയന്‍സ് ആണ്. ഹമാസ്…
Read More »അല്‍ഷിഫയ്ക്ക് കീഴില്‍ 55 മീറ്റര്‍ നീളമുള്ള തുരങ്കമെന്ന് ഇസ്രായേല്‍
ഗാസ: ഹമാസിനെതിരേ രൂക്ഷമായ ആക്രമണം നടത്തുന്നതിനിടയില്‍ ഗാസ മുനമ്ബിലെ ഏറ്റവും വലിയ ആശുപത്രിക്ക് കീഴില്‍ പലസ്തീന്‍ തീവ്രവാദികള്‍ തുരങ്കം നിര്‍മ്മിച്ചു എന്ന ആരോപണം ഉയര്‍ത്തി ഒരു കുഴിയുടെ വീഡിയോ ഞായറാഴ്ച ഇസ്രായേല്‍ പുറത്തുവിട്ടു.പാലസ്തീന്‍ മേഖലകളില്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ വരുന്ന രഹസ്യ തുരങ്കങ്ങളും ബങ്കറുകളും ആയുധ അറകളുമുണ്ടെന്ന് ആരോപണം ഉയര്‍ത്തിയതിന് പിന്നാലെയാണ് അല്‍ ഷിഫ ആശുപത്രിയേക്കുറിച്ചുള്ള ആരോപണങ്ങളില്‍ തുരങ്ക വീഡിയോയും വന്നിരിക്കുന്നത്.തുരങ്കങ്ങള്‍ ആശുപത്രികള്‍ പോലുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളിലാണ് പലസ്തീന്‍ വെച്ചിരിക്കുന്നതെന്നാണ്…
Read More »യുഎസില്‍ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഗര്‍ഭസ്ഥശിശു മരിച്ചു
കോട്ടയം: ഉഴവൂര്‍ സ്വദേശി മീരയ്ക്ക് (32) ആണ് കഴിഞ്ഞ ദിവസം ഭര്‍ത്താവ് അമല്‍ റെജിയുടെ വെടിയേറ്റത്. രണ്ടു മാസം ഗര്‍ഭിണിയായ മീരയുടെ ഗര്‍ഭസ്ഥശിശു രക്തസ്രാവം മൂലം മരിച്ചെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.മീരയുടെ വയറ്റിലും താടിയെല്ലിനുമാണു വെടിയേറ്റതെന്നു ബന്ധുക്കള്‍ പറഞ്ഞു. മൂന്നാമത്തെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരുന്നു.കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് മീരയെ ഭര്‍ത്താവ് അമല്‍റെജി വെടിവെക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദമ്ബതികള്‍ക്കു മൂന്നു വയസ്സുള്ള ഒരു മകനുണ്ട്.പ്രതി അമല്‍ റെജിയെ…
Read More »വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ബഹ്‌റൈന്‍- ബ്രിട്ടന്‍ ധാരണ
മനാമ: വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ബഹ്‌റൈന്‍- ബ്രിട്ടന്‍ ധാരണ. വൈദ്യുതി-ജല കാര്യ മന്ത്രി യാസിര്‍ ബിന്‍ ഇബ്രാഹിം ഹുമൈദാന്‍ ബഹ്‌റൈനിലെ ബ്രിട്ടീഷ് അംബാസഡര്‍ എലിസ്റ്റര്‍ ലോഞ്ച് എന്നിവരുടെ കൂടിക്കാഴ്ചയിലാണ് തീരുമാനം.ബഹ്‌റൈനുമായി ശക്തമായ ബന്ധം എല്ലാ മേഖലകളിലും സാധ്യമാക്കുന്നതിന് ശ്രമിക്കുമെന്ന് അംബാസഡര്‍ വ്യക്തമാക്കി. ഏല്‍പ്പിക്കപ്പെട്ട ചുമതല ഭംഗിയായി നിര്‍വഹിക്കാന്‍ എലിസ്റ്ററിന് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിക്കുകയും ചെയ്തു.ബഹ്‌റൈനും ബ്രിട്ടനും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കാലങ്ങളായി നിലനില്‍ക്കുന്നതാണെന്നും ഇവ…
Read More »ഗാസയില്‍ അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനം വേണം ; ജോ ബൈഡന് കത്തെഴുതി അമേരിക്കന്‍ കലാകാരന്മാര്‍
ന്യൂയോര്‍ക്ക്: അടിയന്തിരമായി ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വേണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയില്‍ 50 ലധികം കലാകാരന്മാര്‍ പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചു.ഓക്സ്ഫോം അമേരിക്ക, ആക്ഷന്‍ എയ്ഡ് യുഎസ് എന്നീ സംഘടനകര്‍ നേതൃത്വം നല്‍കുന്ന പ്രതിഷേധത്തില്‍ പാട്ടുകാരികളും ലോകത്തുടനീളമായി അനേകം ആരാധകരുമുള്ള പാട്ടുകാരികളും നടിമാരുമായ സെലീനാഗോമസ്, ജെന്നിഫര്‍ലോപ്പസ് മോഡലുകളായ ജിജി, ബെല്ല ഹദീദ് എന്നിവരെല്ലാം കത്തയച്ചവരില്‍ പെടുന്നു.പലസ്തീനിലെയും ഇസ്രായേലിലെയും പൗരന്മാരെ കൊല്ലുന്നതിനെ തങ്ങള്‍ അപലപിക്കുന്നതായും വിശുദ്ധഭൂമിയിലെ എല്ലാ ജീവജാലങ്ങളേയും ബഹുമാനിച്ച് കാലതാമസം കൂടാതെ…
Read More »നേപ്പാള്‍ ഭൂചലനം: മരണം 140 ആയി
കാത്മണ്ഡു: നേപ്പാളില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 140 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു.ജജര്‍കോട്ട് ജില്ലയില്‍ രാത്രി 11.47നാണ് 6.4 തിവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. ജജര്‍കോട്ട്, റുകം ജില്ലകളിലാണ് മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രകമ്ബനം ഡല്‍ഹി വരെ അനുഭവപ്പെട്ടിരുന്നു.ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. കെട്ടിട അവശിഷ്ടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.നേപ്പാളിന് എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തു. നേപ്പാളിലുള്ള…
Read More »ഗാസ വളഞ്ഞ് ഇസ്രയേല്‍ സേന; കറുത്ത ബാഗില്‍ പൊതിഞ്ഞ് തിരിച്ചയക്കുമെന്ന് ഹമാസിന്റെ മുന്നറിയിപ്പ്
ടെല്‍ അവീവ്: ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ നഗരം വളഞ്ഞുവെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ്. ഹമാസിന്റെ ഭീകരപ്രവര്‍ത്തനത്തിന്റെ താവളമായ ഗാസ നഗരം വളഞ്ഞുവെന്നും ഇനി അവിടെ നിന്ന് പോരാട്ടം തുടരുമെന്നും ഇസ്രയേല്‍ സേന വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗ്രി പറഞ്ഞു.വെടിനിര്‍ത്തല്‍ എന്ന ആശയം നിലവില്‍ ഇസ്രയേലിന്റെ പരിഗണനയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മാനുഷിക പരിഗണന വച്ച് യുദ്ധത്തിന് താത്ക്കാലിക വിരാമം വേണമെന്നും ശത്രുതാപരമായ സമീപനം ഉപേക്ഷിക്കണമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടതിനു…
Read More »സാമ്പത്തീക ഞെരുക്കം രൂക്ഷമാകുന്നു ; വിദേശത്തെ എംബസികള്‍ അടച്ചുപൂട്ടാനൊരുങ്ങി കിംഗ് ജോംഗ് ഉന്നിന്റെ വടക്കന്‍ കൊറിയ
സോള്‍: ഇരുമ്പുമറയും രഹസ്യസ്വഭാവവും വിചിത്രരീതികളും കൊണ്ട് ലോകത്തില്‍ നിന്നും ഒളിച്ചു കഴിയുന്ന വടക്കന്‍ കൊറിയ സാമ്ബത്തീക പ്രതിസന്ധിയെ തുടര്‍ന്ന് വിവിധരാജ്യങ്ങളിലെ തങ്ങളുടെ എംബസികള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു.സ്പെയിനും ഹോങ്കോംഗും ചില ആഫ്രിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ ഓഫീസുകളാണ് പൂട്ടുന്നത്. ലോകത്തുടനീളമുള്ള അനേകം രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങള്‍ക്ക് വലിയ പ്രശ്നം നേരിടുമെന്നിരിക്കെ ഇതിന്റെ കാരണം അറിയാതെ കുഴങ്ങുകയാണ് മറ്റ് രാജ്യങ്ങള്‍.കഴിഞ്ഞയാഴ്ചയാണ് വടക്കന്‍ കൊറിയയിലെ മാധ്യമങ്ങള്‍ തങ്ങളുടെ അംബാസഡര്‍മാര്‍ ആഫ്രിക്കന്‍ രാജ്യങ്ങളോട് വിട പറയുന്നതായി വാര്‍ത്ത പുറത്തുവിട്ടത്.…
Read More »ആര്‍.എസ്.സി ജിദ്ദ സിറ്റി, നോര്‍ത്ത് സാഹിത്യോത്സവ് നാളെ നടക്കും
ജിദ്ദ: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) 13മത് എഡിഷന്‍ ജിദ്ദ സിറ്റി, നോര്‍ത്ത് സോണുകളുടെ പ്രവാസി സാഹിത്യോത്സവ് നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജിദ്ദ അല്‍ സാമിറിലെ വില്ലയില്‍ നടക്കുന്ന പരിപാടി രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെ നീണ്ടുനില്‍ക്കും.ജിദ്ദയിലെ 12 കേന്ദ്രങ്ങളില്‍ നടന്ന സെക്ടര്‍ സാഹിത്യോത്സവ് പ്രതിഭകളാണ് സോണ്‍ സാഹിത്യോത്സവില്‍ പങ്കെടുക്കുന്നത്. ബവാദി, മഹ്ജര്‍, ശറഫിയ, സഫ, ബലദ്, റാബഗ്, ബഹ്റ തുടങ്ങിയ സെക്ടറുകളില്‍ നിന്നായി 350…
Read More »റിയാദ് സീസണില്‍ ഇന്ന് അബ്ദുല്‍ മജീദ് അബ്ദുല്ലയുടെ ഗാനാമൃത രാവ്
റിയാദ്: സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റി ഗായകന്‍ അബ്ദുല്‍ മജീദ് അബ്ദുല്ലയുടെ സ്വരവീചികള്‍ ഇന്ന് (വ്യാഴാഴ്ച) റിയാദ് സീസണ്‍ വേദിയെ സംഗീത സാന്ദ്രമാക്കും.ദശലക്ഷ കണക്കിന് ഫോളോവര്‍മാരുള്ള ഈ സൗദി ഗായകനെ നേരില്‍ കണ്ടാസ്വദിക്കാന്‍ കാത്തിരിക്കുകയാണ് റിയാദിലെ സംഗീത പ്രിയര്‍. ജിദ്ദയില്‍ ജനിച്ച് 13-ാം വയസില്‍ പാടിത്തുടങ്ങി ഗള്‍ഫിലുടനീളം ആരാധകരെ സൃഷ്ടിച്ച അബ്ദുല്‍ മജീദ് അരങ്ങിലെത്തുമ്‌ബോള്‍ പ്രേക്ഷകര്‍ അദ്ദേഹത്തെ വരവേല്‍ക്കാന്‍ മുഴക്കുന്ന കരഘോഷത്തില്‍ പോലും മധുരിതമായൊരു താളാത്മകതയുണ്ട്. അറബ് ആസ്വാദകര്‍ തങ്ങളുടെ പ്രിയ…
Read More »











