World
മനുഷ്യക്കടത്തെന്ന് സംശയം; 303 ഇന്ത്യന്‍ യാത്രക്കാരുമായി പറന്ന വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവെച്ചു
പാരീസ്: 303 ഇന്ത്യന്‍ യാത്രക്കാരുമായി യു.എ.ഇയില്‍ നിന്ന് നിക്കരാഗ്വോയിലേക്ക് പറന്ന വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍.യാത്രക്കാരില്‍ നിന്നുള്ള രണ്ടുപേരെയാണ് ഫ്രഞ്ച് പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്. വിമാനത്തില്‍ മനുഷ്യക്കടത്തിന് ശ്രമമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിമാനം തടഞ്ഞുവെച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.റൊമേനിയന്‍ കമ്ബനിയായ ലെജന്‍ഡ് എയര്‍ലൈന്‍സിന്റെ എ340 ചാര്‍ട്ടേഡ് വിമാനമാണ് തടഞ്ഞുവെച്ചത്. ഇന്ധനം നിറക്കാനായി വിമാനം ഇറക്കിയപ്പോഴായിരുന്നു ഇത്. ഇന്ത്യന്‍ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും എംബസി…
Read More »2024 തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്രംപ് അയോഗ്യനെന്ന് കോളറാഡോ കോടതി
വാഷിങ്ടണ്‍: 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അമേരിക്കയുടെ മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് അയോഗ്യനാണെന്ന് കോളറാഡോ സുപ്രീം കോടതി വിധിച്ചു.കോളറാഡോ സംസ്ഥാനത്ത് മത്സരിക്കുന്നതിന് മാത്രമാണ് അയോഗ്യത. യു.എസിന്റെ ചരിത്രത്തില്‍ ഇത്തരത്തില്‍ വിലക്ക് നേരിടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് ട്രംപ്.2021 ജനുവരിയില്‍ യു.എസ്. കാപ്പിറ്റോളിന് നേര്‍ക്ക് ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിലെ പങ്കിനെ തുടര്‍ന്നാണ് നടപടി.പ്രക്ഷോഭത്തിലോ കലാപത്തിലോ പങ്കെടുക്കുന്നവര്‍ അധികാരത്തിലെത്തുന്നത് തടയാനുള്ള യു.എസ്. ഭരണഘടനയിലെ വ്യവസ്ഥ വളരെ അപൂര്‍വമായി മാത്രമാണ് പ്രയോഗിക്കാറ്. മേല്‍ക്കോടതികളില്‍ അപ്പീല്‍…
Read More »ദാവൂദ് ഇബ്രാഹിമിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപോര്‍ട്
കറാച്ചി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപോര്‍ട്.ദാവൂദ് പാകിസ്താനിലെ കറാച്ചിയിലെ ആശുപത്രിയിലാണുള്ളത്. രണ്ട് ദിവസമായി ആശുപത്രിയിലാണെങ്കിലും തിങ്കളാഴ്ചയാണ് ഇക്കാര്യം പുറത്തുവരുന്നത്. വിഷം ഉള്ളില്‍ച്ചെന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.വന്‍ സുരക്ഷയിലാണ് ദാവൂദിനെ ചികിത്സിക്കുന്നത്. ആശുപത്രി കെട്ടിടത്തിലെ ഒരു നില ദാവൂദിന് വേണ്ടി മാത്രം നീക്കിവച്ചിരിക്കുകയാണ്. ആശുപത്രിയും പരിസരവും കനത്ത സുരക്ഷയിലാണ്. ആശുപത്രിയിലെ ഉന്നത അധികൃതരേയും അടുത്ത കുടുംബാംഗങ്ങളേയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന…
Read More »വിമാനത്താവളത്തില്‍ തിരക്ക് കൂടുന്നു
കുവൈത്ത് സിറ്റി: പുതുവത്സരം പ്രമാണിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക് കൂടുന്നു.പുതുവത്സരം പ്രമാണിച്ച് വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പടെ നാലു ദിവസം രാജ്യത്ത് പൊതുഅവധിയാണ്. ഇതിനാല്‍ ഡിസംബര്‍ അവസാനവും ജനുവരി ആദ്യ ദിവസങ്ങളിലും കൂടുതല്‍ തിരക്കുണ്ടാകും. അവധിക്കാലത്ത് 1,92,000 യാത്രക്കാര്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രയാകുമെന്നാണ് പ്രതീക്ഷയെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ധനയാണ്…
Read More »അന്ത്യവിശ്രമം റോമിലെ സെയ്ന്റ് മേരി മേജര്‍ ബസിലിക്കയില്‍ മതി; വെളിപ്പെടുത്തി മാര്‍പാപ്പ
റോം: തന്നെ റോമിലെ സെയ്ന്റ് മേരി മേജര്‍ ബസിലിക്കയില്‍ അടക്കം ചെയ്താല്‍ മതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മറ്റു മാര്‍പാപ്പമാരെപ്പോലെ വത്തിക്കാനിലെ ശവകുടീരങ്ങളില്‍ അന്ത്യവിശ്രമത്തിന് ആഗ്രഹമില്ലെന്നും അതേസമയം തന്റെ സംസ്‌കാരച്ചടങ്ങ് ലളിതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഞായറാഴ്ച 87 വയസ്സ് തികയുകയാണ് പാപ്പയ്ക്ക്. ഇക്കൊല്ലം ഔദ്യോഗികപദവിയില്‍നിന്ന് ഒഴിയുന്നകാര്യം ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷം ബെല്‍ജിയം സന്ദര്‍ശിക്കും. പോളിനേഷ്യയിലേക്കും അര്‍ജന്റീനയിലേക്കുമുള്ള യാത്രകളും പരിഗണനയിലുണ്ടെന്നും പാപ്പ പറഞ്ഞു. മെക്‌സികോയിലെ എന്‍ പ്ലസ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍…
Read More »ലോകത്തിലെ ഏറ്റവും ശക്തരായ വനിതകള്‍; ഫോര്‍ബ്സിന്റെ പട്ടികയില്‍ ഇടം നേടി നാല് ഇന്ത്യക്കാര്‍; 32ാം സ്ഥാനം സ്വന്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍
ന്യൂഡല്‍ഹി: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ ഇടം നേടി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.പട്ടികയില്‍ 32ാം സ്ഥാനമാണ് നിര്‍മ്മല സീതാരാമന്‍ നേടിയത്. നാല് ഇന്ത്യക്കാരാണ് പട്ടികയില്‍ ആകെ ഇടം നേടിയിരിക്കുന്നത്. എച്ച്സിഎല്‍ കോര്‍പ്പറേഷന്‍ സിഇഒ റോഷ്‌നി നാടാര്‍ മല്‍ഹോത്ര, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ സോമ മൊണ്ടല്‍, ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷാ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യക്കാരായ മറ്റ് വനിതകള്‍. യഥാക്രമം…
Read More »ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ശൈഖ് മുഹമ്മദ്
ദുബൈ: ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍.ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ 44ാമത് ജി.സി.സി ഉച്ചകോടയില്‍ സംസാരിക്കവെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഗസ്സയിലെ സിവിലിയന്‍മാരെ സഹായിക്കാന്‍ മാനുഷിക ഇടനാഴികള്‍ നിലനിര്‍ത്തേണ്ടതുണ്ട്.പ്രദേശത്തെ സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ യു.എ.ഇ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. പ്രാദേശിക സ്ഥിരതക്കും സുരക്ഷക്കും ഭീഷണിയാവുന്ന സംഘര്‍ഷത്തിന്റെ വ്യാപനം ഒഴിവാക്കാനും സമഗ്രമായ സമാധാനത്തിനും വേണ്ടിയാണ് യു.എ.ഇ പ്രവര്‍ത്തിക്കുന്നത്. ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വതവും സമഗ്രവുമായ…
Read More »‘എന്റെ നാട്ടുകാര്‍ക്ക് മുന്നില്‍ വച്ച് ഈ ലോകം കീഴടക്കണം’; അന്താരാഷ്ട്ര ഇവന്റുകള്‍ക്ക് ഇന്ത്യ വേദിയാകുന്നതിനെ സ്വാഗതം ചെയ്ത് നീരജ് ചോപ്ര
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന കായിക മാമാങ്കത്തിന്റെ ഭാഗമാകാന്‍ താത്പര്യമുണ്ടെന്ന് ഒളിമ്ബ്യനും ജാവ്ലിന്‍ ത്രോ താരവുമായ നീരജ് ചോപ്ര.അത്ലറ്റിക് ഫെഡറേഷന്‍ ഇന്ത്യയില്‍ കായികോത്സവം നടത്തുന്നതിനായുള്ള തീവ്ര പരിശ്രമത്തിലാണ്. ലോകത്തെ മറ്റ് താരങ്ങള്‍ക്കൊപ്പം സ്വന്തം നാട്ടില്‍ മത്സരിക്കാന്‍ തനിക്ക് അതിയായ ആഗ്രഹം ഉണ്ടെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ നീരജ് ചോപ്ര പറഞ്ഞു.ഇന്ത്യയില്‍ അന്താരാഷ്ട്രതലത്തിലുള്ള കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കണം. അതിന്റെ ഭാഗമാകാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. അന്താരാഷ്ട്ര അത്ലറ്റുകള്‍ക്കെതിരെ ഇന്ത്യയില്‍ മത്സരിക്കാന്‍…
Read More »കെനിയയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്; കാര്‍ഷിക മേഖല നവീകരണത്തിനായി 250 മില്യണ്‍ ഡോളര്‍ വായ്പ നല്‍കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി കെനിയന്‍ പ്രസിഡന്റ് വില്യം സമോയി റൂട്ടോ. ന്യൂഡല്‍ഹിയിലെത്തിയ അദ്ദേഹം ഇന്നലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവായിട്ടും കൂടിക്കാഴ്ച നടത്തി. മോദി- റൂട്ടോ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിരോധം, വ്യാപാരം, ഊര്‍ജം, കാര്‍ഷികം, കായികം, വിദ്യാഭ്യാസം, തുടങ്ങി ഒട്ടനവധി മേഖലകളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി കരാറുകളില്‍ പ്രധാനമന്ത്രിയും കെനിയന്‍ പ്രസിഡന്റും ഒപ്പുവച്ചു. കെനിയയുടെ കാര്‍ഷിക മേഖലയുടെ നവീകരണം ലക്ഷ്യമിട്ട് ഇന്ത്യ 250 മില്യണ്‍…
Read More »അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പൂജാരിമാരാകാന്‍ അപേക്ഷിച്ചത് 3000പേര്‍
ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തില്‍ പൂജാരിമാരുടെ ഒഴിവിലേയ്ക്ക് അപേക്ഷിച്ചത് 3000പേര്‍.ഇവരില്‍ 200പേരെ അഭിമുഖ പരീക്ഷയ്ക്കായി തിരഞ്ഞെടുത്തു, ഇതില്‍ 20പേര്‍ക്കാണ് നിയമനം ലഭിക്കുക. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റാണ് പൂജാരിമാരുടെ അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ചത്.അപേക്ഷ നല്‍കിയവരില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തിലാണ് അഭിമുഖത്തിനായി 200പേരുടെ ചുരുക്ക പട്ടിക തയാറാക്കിയത്. ഇവര്‍ക്കായുള്ള അഭിമുഖം അയോദ്ധ്യയിലെ വിശ്വഹിന്ദു പരിഷത്തിന്റെ ആസ്ഥാനമായ കര്‍സേവക് പുരത്ത് നടന്നുകൊണ്ടിരിക്കുകയാണ്. മൂന്നുപേരടങ്ങുന്ന സമിതിയാണ് അഭിമുഖം നടത്തുന്നത്. വൃന്ദാവനത്തില്‍ നിന്നുള്ള…
Read More »











