ന്യൂഡെല്‍ഹി: ഇന്‍ഡ്യയിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ് (Aadhaar Card). ഉപഭോക്താക്കള്‍ക്കായി ആധാര്‍ കാര്‍ഡ് നല്‍കുന്ന സ്ഥാപനമായ യുനീക്ക് ഐഡന്റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ (UIDAI) കാലാകാലങ്ങളില്‍ നിരവധി സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നു.ഇപ്പോള്‍ ജനങ്ങളുടെ സൗകര്യാര്‍ഥം യുഐഡിഎഐ ഐഎസ്ആര്‍ഒയുമായി കരാറില്‍ ഒപ്പുവെച്ചിരിക്കുകയാണ്, ഇത് ആധാര്‍ ഉപയോക്താക്കള്‍ക്ക് നേരിട്ട് ഗുണം ചെയ്യും.
കരാര്‍ എന്തിന്?

ലൊകേഷന്‍ ട്രാക് ചെയ്യുന്നതിനാണ് ഐഎസ്ആര്‍ഒയുമായി യുഐഡിഎഐ കരാര്‍ ഉണ്ടാക്കിയിട്ടുള്ളത്. അതായത്, നിങ്ങളുടെ വീടിനടുത്തുള്ള ആധാര്‍ കേന്ദ്രം നിങ്ങള്‍ക്ക് കണ്ടെത്താനാകും. ഐഎസ്ആര്‍ഒ, യുഐഡിഎഐ, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം എന്നിവയുടെ ഈ കരാറിന് ശേഷം രാജ്യത്തെ ഏത് പ്രദേശത്തും നിങ്ങളുടെ വീട്ടില്‍ ഇരുന്നുകൊണ്ട് അടുത്തുള്ള ആധാര്‍ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും.ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലാണ് യുഐഡിഎഐ ഇക്കാര്യം അറിയിച്ചത്. എന്‍ആര്‍എസ്സി, ഐഎസ്ആര്‍ഒ, യുഐഡിഎഐ എന്നിവ സംയുക്തമായി ഭുവന്‍ ആധാര്‍ പോര്‍ടല്‍ ആരംഭിച്ചതായി ആധാര്‍ അറിയിച്ചു, അതില്‍ ആകെ മൂന്ന് സവിശേഷതകളുണ്ട്. ആധാര്‍ കേന്ദ്രത്തിന്റെ ഓണ്‍ലൈന്‍ വിവരങ്ങള്‍ ഇതിലൂടെ ലഭിക്കും എന്നതാണ് ഈ പോര്‍ടലിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതുകൂടാതെ, നിങ്ങളുടെ അടുത്തുള്ള ആധാര്‍ കേന്ദ്രത്തിലെത്താനുള്ള വഴിയും ഇത് നിങ്ങളെ അറിയിക്കും. ഇതില്‍ നിങ്ങള്‍ക്ക് ദൂരത്തെക്കുറിച്ചുള്ള വിവരങ്ങളും നല്‍കും.

എങ്ങനെ പരിശോധിക്കാം

1. ഇതിനായി നിങ്ങള്‍ ആദ്യം https://bhuvan(dot)nrsc(dot)gov(dot)in/aadhaar/ സന്ദര്‍ശിക്കുക.
2. അടുത്തുള്ള ആധാര്‍ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് ‘Centers Nearby’ ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
3. നിങ്ങളുടെ ആധാര്‍ കേന്ദ്രത്തിന്റെ സ്ഥാനം ഇവിടെ ലഭിക്കും.
4. ഇതുകൂടാതെ, ‘Search by Aadhaar Seva Kendra’ ഓപ്ഷനിലൂടെയും പരിശോധിക്കാം..
5. ഇവിടെ നിങ്ങള്‍ ആധാര്‍ കേന്ദ്രത്തിന്റെ പേര് നല്‍കുക, തുടര്‍ന്ന് നിങ്ങള്‍ക്ക് കേന്ദ്രത്തിന്റെ വിവരങ്ങള്‍ ലഭിക്കും.

6. നിങ്ങള്‍ക്ക് വേണമെങ്കില്‍, ചുറ്റുമുള്ള ആധാര്‍ കേന്ദ്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ‘Search by PIN Code’ വഴി പിന്‍കോഡ് നല്‍കുന്നതിലൂടെ ലഭിക്കും.

5. സംസ്ഥാനാടിസ്ഥാനത്തിലുള്ള ആധാര്‍ സേവാ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്. ‘State-wise Aadhaar Seva Kendra’ ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതിലൂടെ സംസ്ഥാനത്തെ എല്ലാ ആധാര്‍ കേന്ദ്രങ്ങളുടെയും വിവരങ്ങള്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…