Kerala adds 7,000 more COVID deaths to official list amid charges of  undercounting - BusinessToday

ആലപ്പുഴ ജില്ലയില്‍ ഒരു മാസത്തിനിടെ ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെ. 232 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു മുന്‍പ് കഴിഞ്ഞ മാസം 8നാണ് കോവിഡ് ബാധിതരുടെ എണ്ണം 200ല്‍ എത്തിയത്. സ്ഥിരീകരണ നിരക്കിലും (ടിപിആര്‍) വര്‍ധനയുണ്ട്. 6.40 ശതമാനമാണ് ഇന്നലത്തെ ടിപിആര്‍. കോവിഡ് വ്യാപനം ഏറിയാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടി വരുമെന്ന് കലക്ടര്‍ എ.അലക്‌സാണ്ടര്‍ അറിയിച്ചു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിലൊരാള്‍ വിദേശത്തുനിന്ന് എത്തിയതാണ്. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 14 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 67 പേര്‍ കോവിഡ് മുക്തരായി. നിലവില്‍ 1834 പേരാണു ചികിത്സയിലുള്ളത്.ജില്ലയില്‍ 21 കേന്ദ്രങ്ങളിലായി ഇന്നലെ വിതരണം ചെയ്തത് 1890 ഡോസ് വാക്‌സീനാണ്. രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവരുടെ എണ്ണം 185,956. 29,79,652 ഡോസ് വാക്‌സീനാണ് ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത്. ഒന്നാം ഡോസ്: 15,82,804. രണ്ടാം ഡോസ്: 13,96,848. കുട്ടികള്‍ക്കുള്ള വാക്‌സീന്‍ വിതരണം ഇന്നുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…