തൃശ്ശൂര്‍: മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത സ്വയം പര്യാപ്ത ഇന്ത്യയുടെ സാക്ഷാത്കാരത്തിന് യങ് ഇന്ത്യന്‍ സയന്റിസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന് തൃശ്ശൂര്‍ മേയര്‍ എം.കെ.വര്‍ഗ്ഗീസ് അഭിപ്രായപ്പെട്ടു.പുതുതായി കണ്ടുപിടിച്ച വായു ശുചീകരണ ഉപകരണം ട്ടേവോ മിസ്‌ററ് പൂത്തോള്‍ ഫീമാറ്റ് ഹാളില്‍ വച്ച് സൗജന്യമായി ഓട്ടോ ഡ്രൈവര്‍മാരായ ശിവനും, ജയനും നല്‍കി ഉല്‍ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി മുഖ്യാതിഥിയായിരുന്നു. കോര്‍പറേഷന്‍ ആരോഗ്യവകുപ്പ് സ്റ്റാന്റ്റിങ് കമ്മറ്റി ചെയര്‍മാന്‍ പി. കെ ഷാജന്‍ , കോഡിനേറ്റര്‍ പ്രശോഭ് ചന്ദ്രന്‍ , ജിനേഷ് ആന്റണി , റൊസീന സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…