കരുനാഗപ്പള്ളി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ആലപ്പാട്, ശ്രായിക്കാടിനു സമീപമാണ് സംഭവം നടന്നത്. ശ്രായിക്കാട് സാധുപുരത്ത് വിപിന്‍ , ഭാര്യ ദിവ്യ എന്നിവര്‍ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഓടിക്കുന്നതിനിടയില്‍ ബോണറ്റിനുള്ളില്‍ നിന്നും എന്തോ ഉരയുന്ന ശബ്ദം കേട്ടതിനെ തുടര്‍ന്ന് കാര്‍ റോഡ് സൈഡില്‍ ഒതുക്കി പുറത്തിറങ്ങിയ ദമ്പതികള്‍ ബോണറ്റ് ഉയര്‍ത്തി പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ നിന്നും പുകയും തീയും ഉയരുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ കരുനാഗപ്പള്ളി ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. കരുനാഗപ്പള്ളി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ അനന്തു, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…