കൊല്ലം: കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റ ഉല്‍പാദിപ്പിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കകുയാണ് എന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കന്നുകാലിവികസന ബോര്‍ഡും കുന്നിക്കോട് ക്ഷീരോത്പാദക സഹകരണസംഘവും ചേര്‍ന്ന് ക്ഷീരകര്‍ഷര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല കുന്നിക്കോട് സണ്‍പാലസ് ഓഡിറ്റോറിയത്തില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.നിലവില്‍ കാലിത്തീറ്റ ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ കടല, സൊയാബീന്‍, ചോളം എന്നിവയ്ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഇവയ്ക്ക് വലിയ വിലയാണ് ഈടാക്കുന്നത്. കാലിത്തീറ്റ വിലവര്‍ദ്ധനവിന് പ്രധാന കാരണവും ഇതു തന്നെ. എന്നാല്‍ ക്ഷീരവികസന വകുപ്പ് സ്വന്തം നിലയില്‍ കൃഷി ചെയ്ത് ഉദ്പാദിപ്പിച്ച് വിലവിര്‍ദ്ധന പിടിച്ചു നിര്‍ത്താനാണ് ശ്രമം. ദേവസ്വം ബോര്‍ഡിന്റേയും ക്യഷി വകുപ്പിന്റേയും സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി ഇതു സാധ്യമാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കുടുംബശ്രീ യൂണിറ്റുകള്‍വഴി നടപ്പാക്കുന്ന തീറ്റപ്പുല്‍ക്കൃഷിയുടെ നടീല്‍വസ്തു വിതരണവും നിര്‍വഹിച്ചു.
ക്ഷീരോത്പാദനവും സംരംഭകത്വവികസനവും ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ വിശദീകരിച്ചു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി അദ്ധ്യക്ഷയായി. കെ.എല്‍.ഡി.ബി മാനേജിങ്ങ് ഡയറക്ടര്‍ ഡോ.ജോസ് ജെയിംസ്, വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് അദബിയാ നാസര്‍, ബ്ലോക്ക് പഞ്ചായത്തംഗം സി. സജീവന്‍, അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ ജി. ആര്‍. രാജീവന്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗം ബി. ഷാജഹാന്‍, വിളക്കുടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ.ബി ഷംനാദ്, സുനി സുരേഷ്, കെഎല്‍ഡിസി ബോര്‍ഡ് മാനേജര്‍ ഡോ. അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…