മാനന്തവാടി: കടുവ ഭീതിയൊഴിയാതെ പയ്യംമ്പള്ളി-കുറുക്കന്‍മൂല-ചേറൂര്‍-പടമല പ്രദേശം. കടുവയെ പിടിക്കാനായി വനം വകുപ്പ് കൂടൊരുക്കി കാത്തിരിക്കുന്നതിനിടെ പടമലയില്‍ ഇന്നലെയും ആടിനെ കടുവ കൊന്നു. വൈകിട്ട് മൂന്നിന് വളര്‍ത്തുനായയേയും കൊന്നു. പാറേക്കാട്ടില്‍ അന്നക്കുട്ടിയുടെ ആടിനെയും കുറുക്കന്‍മൂല ബൈജു വടയാപറന്പിലിന്റെ വളര്‍ത്തുനായെയുമാണ് കടുവ കൊന്നത്. കടുവയെ മയക്ക് വെടിവച്ച് പിടികൂടാനായി വനം വകുപ്പ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി പയ്യന്പള്ളി കുറുക്കന്‍മൂല ചെറൂര്‍ പ്രദേശത്തെ ഭീതിയിലാഴ്ത്തുകയും വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്യുന്ന കടുവയെ പിടികൂടാന്‍ വനം വകുപ്പിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.കഴിഞ്ഞദിവസം ചെറൂറില്‍ വനം വകുപ്പ് കടുവയുടെ സാന്നിധ്യം കണ്ടെത്തുകയും തുടര്‍ന്ന് പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിക്കുകയും ചെയ്തിരുന്നു. ചെറൂറില്‍ കൂടൊരുക്കി കടുവക്കായി കാത്തിരുന്നപ്പോള്‍ അവിടെ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള പടമലയിലാണ് ഇന്നലെ കടുവ ആടിനെ പിടിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രദേശത്തെ പത്തോളം വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.പല സ്ഥലങ്ങളില്‍ കടവയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനാല്‍ പ്രദേശത്തെ ആളുകള്‍ വലിയ ഭീതിയിലാണ്. സന്ധ്യയായാല്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി 144 പ്രഖ്യാപിച്ച പ്രദേശത്ത് മാനന്തവാടി നഗരസഭ തെരുവ് വിളക്കുകള്‍ സ്ഥാപിക്കും. ഒരു വാര്‍ഡില്‍ 50 തെരുവ് വിളക്കുകള്‍ വീതം 200 വിളക്കുകളാണ് സ്ഥാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…