കൊച്ചി : സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ റെയില്‍വേയും കേന്ദ്ര സര്‍ക്കാരും കെ-റെയിലിനൊപ്പം. ഭൂമി ഏറ്റെടുക്കുന്നതിനും സാമുഹീക ആഘാത പഠനം നടത്തുന്നതിനും റെയില്‍വേയുടെ അനുമതി വേണ്ടന്നും റെയില്‍വേ ഹൈക്കോടതിയെ അറിയിച്ചു.ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് റെയില്‍വേ നിലപാട് വ്യക്തമാക്കിയത്. പദ്ധതിക്ക് തത്വത്തില്‍ അനുമതി ഉണ്ടന്നും കെ-റെയില്‍ റെയില്‍വേയും സംസ്ഥാനവും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണന്നും റെയില്‍വേ വ്യക്തമാക്കി.സില്‍വര്‍ ലൈന്‍ കേന്ദ്ര പദ്ധതിയാണന്നും ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ഇറക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലന്നും ചുണ്ടിക്കാട്ടി കോട്ടയം ജില്ലക്കാരായ ഏഴ് ഭൂഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് എന്‍ നഗരേഷ് പരിഗണിച്ചത്.കേസ് കോടതി വിധി പറയാനായി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…