br

ഗൂഢാലോചന കേസില്‍ പിസി ജോര്‍ജിനെ കുരുക്കില്‍ ആക്കി ജോര്‍ജിന്റെ ഭാര്യ ഉഷയുടെ വെളിപ്പെടുത്തല്‍.സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന ജോര്‍ജിന്റെ വീട്ടിലെത്തിയെന്നാണ് ഉഷയുടെ വെളിപ്പെടുത്തല്‍. സ്വപ്‌ന സുരേഷുമായി തനിക്ക് വലിയ ബന്ധമില്ലെന്ന് പിസി ജോര്‍ജ് ആവര്‍ത്തിക്കുമ്‌ബോഴാണ് ഭാര്യയുടെ വെളിപ്പെടുത്തല്‍.സ്വപനയുടെ മൊഴിക്ക് പിന്നിലെ ഗൂഢാലോചന കേസില്‍ ജോര്‍ജ് പ്രതിയാണ്. കേസില്‍ ജോര്‍ജിനെ കൂടുതല്‍ കുരുക്കുന്ന തരത്തിലാണ് ഭാര്യ ഉഷയുടെ വെളിപ്പെടുത്തല്‍. ജോര്‍ജിന്റെ വീട്ടില്‍ സ്വപ്‌ന വന്നിട്ടുണ്ടെന്നാണ് ഉഷ പറയുന്നത്ഗൂഢാലോചന കേസിനു പിന്നാലെ സ്വപ്‌ന സുരേഷിനെ വലിയ പരിചയം ഇല്ലെന്നായിരുന്നു പിസി ജോര്‍ജ് നേരത്തെ പറഞ്ഞത്.സ്വര്‍ണ്ണക്കളളകടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി തിരുവനന്തപുരത്ത് വെച്ച് പിസി ജോര്‍ജ് ചര്‍ച്ച നടത്തിയിരുന്നു. സ്വപ്‌ന മുഖ്യമന്ത്രിക്ക് എതിരെ മോഴി നല്‍കുന്നതിന് മുമ്ബായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇതിനുപുറമേ എറണാകുളത്തു വെച്ച് സ്വപ്‌ന, ക്രൈം നന്ദകുമാര്‍ ,പിസി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് കൂടിയാലോചനകളും നടത്തിയിരുന്നു. ഇക്കാര്യം ജോര്‍ജ് തന്നെയാണ് വെളിപ്പെടുത്തിയത്. പീഡന പരാതിയില്‍ ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജോര്‍ജിന്റെ ഭാര്യ നടത്തിയ പ്രതികരണവും വിവാദമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…