
കുതിരപ്പന്തി സ്വദേശി സോനുവിനെയാണ് ആലപ്പുഴയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ കൃത്യത്തില്‍ നേരിട്ട് പങ്കുള്ള 4 പേര്‍ പിടിയിലായി.
കൊല്ലം : കരുനാഗപ്പള്ളിയില്‍ വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ ഒരു പ്രതി കൂടി പിടിയില്‍. കുതിരപ്പന്തി സ്വദേശി സോനുവിനെയാണ് ആലപ്പുഴയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ കൃത്യത്തില്‍ നേരിട്ട് പങ്കുള്ള 4 പേര്‍ പിടിയിലായി.
ഒന്നാം പ്രതിയായ അലുവ അതുല്‍, വാഹനം ഓടിച്ച സാമുവല്‍ എന്നിവര്‍ ഒളിവില്‍ തുടരുകയാണ്. ക്വട്ടേഷന്‍ നല്‍കിയെന്ന് കരുതുന്ന ഓച്ചിറ സ്വദേശി പങ്കജ് മേനോനെ കൂടി കണ്ടെത്താനുണ്ട്. കൊലയാളി സംഘത്തില്‍പ്പെട്ട രാജപ്പന്‍ എന്ന രാജീവ്, വാഹനം നല്‍കിയ കുക്കു എന്ന് വിളിക്കുന്ന മനു എന്നിവരെ റിമാന്‍ഡ് ചെയ്തിരുന്നു. ആറംഗ സംഘമാണ് സന്തോഷിനെ കാറിലെത്തി കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. മുഖ്യപ്രതികളായ പ്യാരി, ഹരി എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. കേസില്‍ പങ്കുണ്ടെന്ന് സംശിക്കുന്ന ചക്കര അതുലും നിരീക്ഷണത്തിലാണ്.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…





