കൊച്ചി: യാക്കോബായ സഭയുടെ ചര്‍ച്ചയ്ക്കുള്ള സന്നദ്ധതയോട് അനുകൂലമായി പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് സഭ. യാക്കോബായ സഭയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭ മാധ്യമ വിഭാഗം തലവന്‍ യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ മലങ്കര സഭയിലെ തര്‍ക്കങ്ങളെല്ലാം തുടങ്ങിവച്ചത് യാക്കോബായ സഭയാണെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. ഒപ്പം രണ്ട് സഭകളായി തുടരാനാണ് ശ്രമമെങ്കില്‍ കൈവശം വെച്ച പള്ളികള്‍ തിരികെ നല്‍കണമെന്ന നിബന്ധനയും അദ്ദേഹം മുന്നോട്ട് വച്ചു.
സമാധാന ചര്‍ച്ചയെന്ന ആവശ്യം കാലങ്ങളായി ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെടുന്നതാണ്. യാക്കോബായ സഭ പറയുന്നത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ മലങ്കര സഭയില്‍ സമാധാനം ഉണ്ടാകും. കേസുകള്‍ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നവരാണ് കേസുകള്‍ക്ക് തുടക്കമിട്ടതെന്ന് വിസ്മരിക്കരുത്. നിയമം അനുസരിച്ചാല്‍ വ്യവഹാരങ്ങള്‍ അവസാനിക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ മാത്രമാണ് കേസുകള്‍ ഉണ്ടായത്. കോടതി വിലക്കുള്ള സ്ഥലത്ത് പ്രവേശിച്ച ശേഷം കേസ് ഉണ്ടാകുമ്പോള്‍ പരിഭവിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ആരോട് ക്ഷമിച്ചാലും ദേവലോകത്തെ കാതോലിക്കയോട് ക്ഷമിക്കില്ലെന്ന് പറഞ്ഞ അദ്ദേ??ഹത്തിന്റെ (യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് കാതോലിക ബാവ) നാവില്‍ നിന്ന് തന്നെ സമാധാനത്തിന്റെ സ്വരമുയര്‍ന്നത് നന്നായി. 1934 -ലെ ഭരണഘടനയെ അം?ഗീകരിക്കുന്നുവെന്ന് ബഹുമാനപ്പെട്ട കോടതി മുന്‍പാകെ സത്യവാങ്മൂലം എഴുതിക്കൊടുത്ത മെത്രാപ്പോലീത്താമാരില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ പിന്നീട് ഭാരതത്തിന്റെ നിയമസംവിധാനങ്ങളെയും, നീതിപീഠം അം?ഗീകരിച്ച ഭരണഘടനയെയും ധിക്കരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കുന്നതാണ് കണ്ടത്. ചര്‍ച്ചയുണ്ടാകേണ്ടത് രാജ്യത്തിന്റെ നിയമം അംഗീകരിക്കുന്നവര്‍ തമ്മിലാകണം. അത് വ്യക്തമായി പറയുവാന്‍ അദ്ദേഹം സന്ന?ദ്ധനാകണം. സമാധാനത്തിലേക്ക് പ്രവേശിക്കാനുള്ള ആദ്യപടി രാജ്യത്തിന്റെ നിയമത്തെ അം?ഗീകരിക്കുക എന്നതാണ്.
രാജ്യത്തെ നിയമത്തെ അം?ഗീകരിച്ചുള്ള സമാധാനത്തിന് തയാറല്ലെങ്കില്‍ അക്കാര്യവും അദ്ദേഹം വ്യക്തമാക്കണം. പൂര്‍ണമായും മറ്റൊരുസഭയായി നിലകൊള്ളാനാണ് തീരുമാനമെങ്കില്‍ കൈയ്യേറി വെച്ചിരിക്കുന്ന പള്ളികള്‍ തിരികെ നല്‍കുക എന്നതാണ് ഉചിതം. മലങ്കരസഭയ്‌ക്കൊപ്പം നിലകൊള്ളാന്‍ ആ?ഗ്രഹിക്കുന്ന വിശ്വാസിസമൂഹത്തെ അടര്‍ത്തിമാറ്റരുത്. നിയമം നടപ്പാക്കിയ പള്ളികള്‍ പിടിച്ചെടുക്കപ്പെട്ടു എന്ന വ്യാഖ്യാനം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പള്ളികള്‍ യഥാര്‍ത്ഥ അവകാശികളിലേക്ക് വന്നുചേരുകയാണ് ചെയ്തത്. വ്യവഹാരരഹിത മലങ്കരസഭ എന്ന ഏവരുടെയും അഭിലാഷം പൂവണിയാന്‍ നമുക്ക് ക്രൈസ്തവ മാര്‍?ഗത്തിലൂടെ ശ്രമിക്കാം. മലങ്കര ഓര്‍ത്തഡോക്‌സ് സഭ പതിറ്റാണ്ടുകളായി മുന്നോട്ടുവെക്കുന്നതും ഇതേ ആശയമാണ്.
.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…





