കൊളവേലിമുരളീധരന്
പടയോട്ടങ്ങളുടെ സ്മരണകള്‍ അയവിറക്കി അഞ്ചു നൂറ്റാണ്ടില്‍പ്പരം വര്‍ഷങ്ങളുടെ പൈതൃകമുള്ള ഭാരതത്തിലെ ആദ്യത്തെ യൂറോപ്യന്‍ കോട്ടയായ പള്ളിപ്പുറം കോട്ട സഞ്ചാരികളെയും ചരിത്രവിദ്യാര്‍ത്ഥികളെയും വിസ്മയിപ്പിക്കുന്നു.
വൈപ്പിന്‍ – മുനമ്പം സംസ്ഥാന പാതയോരത്ത് പള്ളിപ്പുറം പൊലീസ് സ്റ്റേഷനുസമീപം കായലോരത്ത് അരയേക്കര്‍ ഭൂമിയിയില്‍ തലയെടുപ്പടെ നില്ക്കുന്ന ഈ ചരിത്രസ്മാരകം ഇപ്പോള്‍ മുഖംമിനിക്കി സഞ്ചാരികളെ കാത്തിരിക്കുകയാണ്. സംസ്ഥാന ആര്‍ക്കോളജി വകുപ്പിന്റെ നിയന്ത്രണത്തിലാണ്. കോട്ടയുടെ ചെറിയ കേടുപാടുകള്‍ തീര്‍ത്ത് ഇപ്പോള്‍ മനോഹരമാക്കിയിട്ടുണ്ട്. മുപ്പത്തിഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് പള്ളിപ്പുറംകോട്ട നവീകരിച്ചരിക്കുന്നത്.
തിരുവിതാംകൂര്‍ കൈവശപ്പെടുത്താന്‍ കൊടുങ്ങല്ലുരില്‍ എത്തിയ മൈസൂര്‍ സുല്‍ത്താന്‍ ഹൈദരാലിയ്ക്ക ്പള്ളിപ്പുറത്തെകോട്ടതടസ്സമാണെന്ന്ബോധ്യമായി. കൊടുങ്ങല്ലൂരിലെകോട്ടപ്പറം കോട്ട തന്റെ സൈനികശക്തിക്ക് മറികടക്കാന്കഴിയുമെന്ന്ആത്മവിശ്വാസമുള്ള ഹൈദരലിക്ക് പക്ഷേ, പള്ളിപ്പുറം കോട്ട തലവേദന തന്നെയായിരുന്നു. കാരണം, മൈസൂര്‍ പടനീക്കം മണത്തറിഞ്ഞ കോട്ടയുടെ ഭരണാധികാരികളായ ഡച്ചുകാര്‍ ചുറ്റും മതിലുകള്‍ തീര്‍ത്തിരുന്നു. പള്ളിപ്പുറം കോട്ടയുടെ പ്രതിരോധ ശക്തി തിരിച്ചറിഞ്ഞ ഹൈദരാലി ഡച്ചുകാരോട് ഏറ്റുമുട്ടുന്നതിന് പകരം തന്ത്രപരമായ നീക്കമാണ് നടത്തിയതു. പളളിപ്പുറം കോട്ടയുടെ ചുറ്റും ഡച്ച്അധികാര പ്രദേശങ്ങളാണ്. ഇത് വഴി തിരുവിതാക്കൂറിലേക്ക് പോകുവാന്‍ അനുമതി തരണമെന്ന് ഡച്ച് കാരോട് അവശ്യപ്പെട്ടു. എന്നാല്അവര് അനുമതി നല്‍കിയില്ല. ഇതോടെ ക്രൂദ്ധനായ ഹൈദരാലി കായല്‍ മാര്‍ഗ്ഗം സൈനികനീക്കം നടത്തി പളളിപ്പുറം കോട്ടപിടിച്ചെടുത്ത് തിരുവിതാംക്കൂറില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. പക്ഷേ, അദ്ദേഹത്തിനു ലഭിച്ച വിവരങ്ങള്നിരാശപ്പെടുത്തി. തന്റെ മോഹമായിരുന്ന തിരുവിതാംകൂര്‍ ആക്രമണത്തില്‍ നിന്നും അതോടെ പിന്മാറി.
എന്നാല്‍, പുത്രന് ടിപ്പു സുല്‍ത്താന്‍ പിതാവിന്റെ സ്വപ്നം നടപ്പാക്കണമെന്ന ചിന്തഗതിയായിരുന്നു. കോട്ടപ്പുറം കോട്ടയും പള്ളിപ്പുറം കോട്ടയും ഡച്ചുകാരോട് വിലയ്ക്ക് ചോദിച്ചു. എന്നാല്‍, ഭാവിയില്‍ കൊച്ചിയില്‍ ടിപ്പു തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കരുതി അവര്‍ വിസമ്മതിച്ചു. പിന്നിട് കോട്ട തിരുവിതാംകൂര്രാജാവിന് വിറ്റു. ഇതറിഞ്ഞ ടിപ്പു കോപിഷ്ഠനായി. ഉടന്‍ തന്നെ പടനീക്കം നടത്തി. ടിപ്പുവിന് തിരുവിതാംകൂറില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. തിരുവിതാംകൂര്‍ സൈന്യം ടിപ്പുവിനെ വരാപ്പുഴയ്ക്കും ചേന്ദമംഗലത്തിനിടയില് തിരിച്ചോടിച്ചു.
1503-ല്‍ പോര്‍ച്ചുഗീസ് രാജാവായ മാനുവല്‍ ഫോര്‍ട്ടാണ് ഇന്നു കാണുന്ന പള്ളിപ്പുറം കോട്ട നിര്‍മ്മിച്ചത്. ഷഡ്കോണകൃതിയിലുളള കോട്ടയെ ആയക്കോട്ട, വട്ടകോട്ടഎന്ന പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 34 അടി ഉയരമുള്ള കോട്ടയില്‍ പീരങ്കിയുണ്ടയെവരെ ചെറുക്കാനാവുന്ന തരത്തില്‍ ഏഴടികനത്തിലാണ് ഭിത്തി. ചുവരുകളില്‍ പീരങ്കികള്സ്ഥാപിക്കുന്നതിനായി ആറടി നീളവും അഞ്ചടിവീതിയുമുള്ള ജാലകളും കാണാം.
കോട്ടയ്കുളളില് കീഴക്കുഭാഗത്തായിമൂന്നടി സമചതുരത്താല്‍ 16 അടി ആഴമുള്ളകിണറുണ്ട്. വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്നതിന്നുള്ള അറയായിരുന്നു ഇത്.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








