ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 72 പാക്കറ്റ് വെണ്ണ നിവേദ്യം കഴിപ്പിച്ച് പി.ടി.ഉഷ എം.പി.ഇന്നലെ രാവിലെ പന്തീരടി പൂജയ്ക്ക് ശേഷമാണ് ഉഷ ക്ഷേത്ര ദര്‍ശനം നടത്തിയത്.തുടര്‍ന്ന് ബിജെപി ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രധാന മന്ത്രിക്ക് ജന്മദിനാശംസ കാര്‍ഡുകള്‍ അയക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിലെത്തി ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മധുരം വിതരണം ചെയ്തു.ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍ പി.ടി.ഉഷയെ പൊന്നാടയണിയിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജേക്കബ്, ട്രഷറര്‍ കെ.ആര്‍. അനീഷ് മാസ്റ്റര്‍, എന്‍.ആര്‍. റോഷന്‍, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ ശോഭ ഹരിനാരായണന്‍, ജ്യോതി രവീന്ദ്രനാഥ്, മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്ബത്ത്, ജനറല്‍ സെക്രട്ടറി സുഭാഷ് മണ്ണാരത്ത്, ടി.വി. വാസുദേവന്‍ മാസ്റ്റര്‍, പ്രബീഷ് തിരുവെങ്കിടം, മനീഷ് കുളങ്ങര എന്നിവര്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ജന്മദിനം പ്രമാണിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ മധുരവിതരണം നടത്തി. ആശംസാ കാര്‍ഡുകളയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…