ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം: അധ്യാപകനെ കസ്റ്റഡിയിലെടുത്തതായി സൂചന |  Malayalam News

കൊല്ലം: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെത് ആത്മഹത്യയെന്നും മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നും സിബിഐ.ഇതുസംബന്ധിച്ച് ഡിവൈഎസ്പി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം സിബിഐ കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി.അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതിതേടി ചെന്നൈ സിബിഐ കോടതിയില്‍ അന്വേഷകസംഘം ഹര്‍ജി നല്‍കി. ഇതിനെതിരെ ഫാത്തിമ ലത്തീഫിന്റെ അച്ഛന്‍ എം അബ്ദുല്‍ ലത്തീഫും കോടതിയെ സമീപിച്ചു. വീടുവിട്ടു നില്‍ക്കേണ്ടിവന്നതിന്റെ വിഷമമാണ് ആത്മഹത്യയിലേക്കു നയിച്ചത്. ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും ആത്മഹത്യയില്‍ വേറെ ആര്‍ക്കും പങ്കില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് അഭിഭാഷകര്‍ക്ക് ലഭിച്ച വിവരം. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് അബ്ദുല്‍ ലത്തീഫ് സിബിഐ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തങ്ങളുടെ വാദം കേള്‍ക്കണം. സിബിഐ റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടു. കേസ് ജനുവരി മൂന്നിനുശേഷം പരിഗണിച്ചേക്കും.സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതറിഞ്ഞ് അബ്ദുല്‍ലത്തീഫും അഭിഭാഷകന്‍ മുഹമ്മദ്ഷായും ചെന്നൈയിലെത്തുകയായിരുന്നു.നീതി കിട്ടിയില്ല, തമിഴ്‌നാട് പൊലീസ് അന്വേഷിക്കണം: കുടുംബം സിബിഐയില്‍നിന്ന് നീതി കിട്ടിയില്ലെന്ന് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. പ്രതികളെ സഹായിക്കാനാണ് ഡിവൈഎസ്പിയുടെ ശ്രമമെന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേസ് തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക സംഘമോ നേരത്തെ അന്വേഷിച്ച സിബിസിഐഡിക്കോ വിടണം. ഇതിനായി സിബിഐ കോടതിയുടെ തുടര്‍ നടപടികള്‍ക്കനുസരിച്ച് നിയമപരമായി നീങ്ങും. അന്വേഷണം 70 ശതമാനത്തോളം പൂര്‍ത്തിയായെന്നും പ്രതികളെ ഉടന്‍ പിടിക്കുമെന്നുമാണ് ആദ്യം കേസ് അന്വേഷിച്ച തമിഴ്‌നാട് സിബിസിഐഡി ഉദ്യോ?ഗസ്ഥര്‍ അറിയിച്ചിരുന്നത്. തങ്ങള്‍ ആവശ്യപ്പെട്ടതുകൊണ്ടല്ല സിബിഐ അന്വേഷണം നടന്നത്. ഐഐടി കേന്ദ്ര സ്ഥാപനമായതുകൊണ്ട് കേസ് കേന്ദ്രസര്‍ക്കാര്‍ സിബിഐക്ക് വിടുകയായിരുന്നു. ആദ്യം അന്വേഷണം ഏറ്റെടുത്ത സിബിഐ ഉദ്യോഗസ്ഥനെ ഉടനെ മാറ്റി ഡിവൈഎസ്പി സന്തോഷ് കുമാറിനെ നിയമിക്കുകയായിരുന്നു. അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് വാര്‍ത്തകള്‍ വന്നപ്പോഴാണ് ചെന്നൈയിലേക്ക് വിളിപ്പിച്ച് ഡിസംബര്‍ ആദ്യവാരം കാര്യങ്ങള്‍ ചോദിച്ചത്. മരണത്തിനു കാരണക്കാരായവരെക്കുറിച്ച് ഫാത്തിമ ഫോണില്‍ കുറിച്ചിട്ട നാലു സുപ്രധാന കുറിപ്പുകള്‍ സംബന്ധിച്ച് അന്വേഷണം നടന്നില്ലെന്നും അബ്ദുല്‍ ലത്തീഫ് പറഞ്ഞു.2019 നവംബര്‍ ഒമ്പതിനാണ് ഹ്യൂമാനിറ്റീസ് ഇന്റഗ്രേറ്റഡ് എംഎ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലം കിളികൊല്ലൂര്‍ സ്വദേശിനി ഫാത്തിമ ലത്തീഫിനെ മദ്രാസ് ഐഐടി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പഠനത്തില്‍ സമര്‍ഥയായിരുന്ന ഫാത്തിമ ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഫാത്തിമയുടെ മൊബൈലിലുണ്ടായിരുന്ന ആത്മഹത്യാ സന്ദേശത്തിലെ ചില പരാമര്‍ശങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന സംശയം ബലപ്പെട്ടു. അധ്യാപകര്‍ അടക്കമുള്ളവര്‍ സംശയനിഴലിലായി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…