കട്ടപ്പന: വീരമൃത്യു വരിച്ച സബേദാര്‍ ഷിജു അലക്സിന്റെ സ്മരണാര്‍ത്ഥം ചെമ്പകപ്പാറയില്‍ നിര്‍മിച്ച സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും പ്രതിമ അനാച്ഛാദനവും മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി. അദ്ധ്യക്ഷത വഹിച്ചു. പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, ഡോക്ടറേറ്റ് നേടിയവര്‍, അദ്ധ്യാപക പുരസ്‌കാര ജേതാക്കള്‍ എന്നിവരെ ആദരിച്ചു. ഇടുക്കി ജലാശയത്തില്‍ അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശികളായ മണ്ഡപത്തില്‍ സരേഷ്, മകന്‍ ജിഷ്ണു എന്നിവര്‍ക്ക് ബ്രേവറി പുരസ്‌കാരം സമ്മാനിച്ചു.മന്ദിര നിര്‍മാണത്തിന് സ്ഥലം നല്‍കിയ കെ.എസ്. ദേവസ്യയേയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എബി തോമസ്, സിബിച്ചന്‍ തോമസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സരേഷ് മരതോലില്‍, റെജു ഇടിയാകന്നേല്‍, ഫാ. ബെന്നോ പുതിയാപറമ്ബില്‍, ജെയ്സണ്‍ കെ.ആന്റണി, ജെയ്സി ഷിജു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…