മയക്കുമരുന്ന് കടത്ത് ആരോപിച്ച് കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ നാല് ബോട്ടുകള്‍ കൂടി തകര്‍ത്ത് അമേരിക്ക. 14 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത്.
മയക്കുമരുന്ന് കടത്ത് ആരോപിച്ച് അമേരിക്ക ഇതുവരെ 14 ബോട്ടുകളാണ് സെപ്തംബര്‍ മുതല്‍ കരീബിയന്‍ കടലിലും പസഫിക് സമുദ്രത്തിലുമായി അമേരിക്ക തകര്‍ത്തത്. 57 പേരാണ് ഇതുവരെയുള്ള അമേരിക്കയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. മൂന്നു പേര്‍ ആക്രമണത്തെ അതിജീവിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായുള്ള ഉത്തരവാദിത്തം മെക്‌സിക്കന്‍ അധികൃതര്‍ ഏറ്റെടുത്തിട്ടുണ്ട്.
മയക്കുമരുന്ന് കടത്തില്‍ ഉള്‍പ്പെട്ട ബോട്ടുകള്‍ക്കെതിരെ ട്രംപ് ഭരണകൂടം ഒരേ ദിവസം ഒന്നിലധികം ആക്രമണങ്ങള്‍ നടത്തുന്നത് ഇതാദ്യമായാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…