
തൊടിയൂര്‍: കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡില്‍ മാളിയേക്കല്‍ ലെവല്‍ ക്രോസില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലത്തിന്റെ പൈലിംഗ് പൂര്‍ത്തിയായതോടെ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായി പരാതി.പൈലിംഗ് സമയത്ത് അപകടം ഒഴിവാക്കുന്നതിനായി ഈ ഭാഗത്ത് റോഡ് വേര്‍തിരിച്ച് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മിക്കതും ഇപ്പോള്‍ നീക്കം ചെയ്യപ്പെട്ട നിലയിലാണ്. പൈലിംഗ് നടത്തിയ സ്ഥലങ്ങളില്‍ എട്ട് അടിയോളം താഴ്ചയുള്ള കുഴികള്‍ നിര്‍മ്മിച്ചാണ് തുടര്‍ നിര്‍മ്മാണങ്ങള്‍ നടത്തുന്നത്. ഇവിടെ അപകട സൂചനാ നിഗ്നലുകള്‍ സ്ഥാപിച്ചിട്ടില്ല. രാത്രി സമയങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് റോഡ് കൃത്യമായി തിരിച്ചറിയാന്‍ കഴിയാതെ വന്നാല്‍ അപകടം സംഭവിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.ഇതു വഴി വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ചെറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. തൊട്ടടുത്തുള്ള ബിവറേജസ് ഔട്ട് ലെറ്റിലേയ്ക്ക് പോകുന്നതുള്‍പ്പടെ നിരവധി വാഹനങ്ങളാണ് ഇതുവഴി ദിനംപ്രതി കടന്നു പോകുന്നത്. ലെവല്‍ ക്രോസിന് പടിഞ്ഞാറു ഭാഗത്തെ മുന്നൂറു മീറ്ററോളം വരുന്ന ഭാഗത്താണ് സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായിരിക്കുന്നത്.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











