
അടിമാലി : ഹൈറേഞ്ചിന്റെ കവാടത്തെ സ്വര്‍ണവര്‍ണമണിയിച്ച് ഇല്ലിമുളം കാടുകള്‍ കൂട്ടമായി പൂത്തുതുടങ്ങി. ദേശീയപാതയോരത്തെ നേര്യമംഗലം വനമേഖലയിലാണ് ഗ്രിഗോറിയസ് ഫ്‌ലവറിങ്(കൂട്ടത്തോടെ മുള സസ്യങ്ങള്‍ പൂക്കുന്നത്) എന്ന അഭൂതപ്രതിഭാസം നടക്കുന്നത്. മുളയുടെ ആയുസ്സില്‍ 60 മുതല്‍ 130 വര്‍ഷത്തിനിടയില്‍ മാത്രമാണ് ഈ പ്രതിഭാസം സംഭവിക്കുക. മുളകള്‍ പൂക്കുന്നതോടെ മുളന്തണ്ട് ഉണങ്ങി നശിക്കുമെങ്കിലും ആയിരക്കണക്കിന് അരിമണികള്‍ വിത്തായി നല്‍കിയാണ് ആയുസ്സ് അവസാനിപ്പിക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന മുളയരികള്‍ മുളച്ച് വീണ്ടും മുളങ്കാടുകളായി വളരണമെങ്കില്‍ പത്തുവര്‍ഷത്തോളമെടുക്കും. വന്യമൃഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണംമൂലം പുല്ല് വംശത്തിലെ ഏറ്റവും വലിയ ചെടിയായ ‘ബാംബൂസ വള്‍ഗാരിസ്’ എന്ന മുളയുടെ ലഭ്യത കുറയും.പായസമുള്‍പ്പെടെ എല്ലാ വിഭവങ്ങളും തയ്യാറാക്കാവുന്ന മുളയരി പോഷകസമൃദ്ധമായ വിഭവമാണ്. മുളയരിക്ക് കിലോയ്ക്ക് 400 മുതല്‍ 600 രൂപ വരെയാണ് വില. മൂന്നാറിലേക്കുള്ള യാത്രാമധ്യേ വഴിയോരക്കടകളില്‍ മുളയരി പായസം രുചിച്ചുനോക്കാനുള്ള അവസരവും സഞ്ചാരികള്‍ക്കുണ്ട്. നേര്യമംഗലത്തിനു പുറമേ വെള്ളത്തൂവല്‍ മേഖലയിലും മുളകള്‍ കൂട്ടമായി പൂക്കുന്നുണ്ട്.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











