കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ കേസില്‍ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പയ്യന്നൂര്‍ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമെന്നും ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നവര്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്നും സിംഗിള്‍ ബെഞ്ച് അറിയിച്ചു. 2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് അഭിജിത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സന്ദേശമയച്ചത്.
ഇതില്‍ പൊലീസ് കേസെടുത്ത് തുടര്‍നടപടികളിലേക്ക് കടന്നതോടെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി വിചാരണക്കോടതിയെ സമീപിച്ചിരുന്നു. വിചാരണക്കോടതി വിധി അനുകൂലമല്ലാത്തതിനെ തുടര്‍ന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസം തന്നെ പ്രസ്തുത സന്ദേശം അയച്ചത് ജനാധിപത്യത്തിനും ജനങ്ങള്‍ക്കും എതിരായ നടപടിയാണെന്നും ഇത്തരം പ്രവൃത്തികളെ നിയമത്തിന്റെ ‘ഇരുമ്പ് കൈകളാല്‍’ നേരിടണമെന്നും കോടതി പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…