ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി പ്രതിനിധിയായി രാജ്യസഭയിലെത്താനുള്ള ക്ഷണം നിരസിച്ച് ആര്‍ ബി ഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. പത്രക്കുറിപ്പിലൂടെയാണ് രഘുറാം രാജന്റെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്
മൂന്നുപേരെയാണ് ജനുവരിയില്‍ ആം ആദ്മി പാര്‍ട്ടി രാജ്യസഭയിലേക്ക് അയക്കാവുന്നത്. ഇതിനായി ആപ് കണ്ടെത്തിയവരുടെ പട്ടികയില്‍ ഒന്നാമതായിരുന്നു രഘുറാം രാജന്റെ സ്ഥാനം.
ഈ സാഹചര്യത്തിലാണ് എം പി സ്ഥാനം സ്വീകരിക്കാന്‍ താത്പര്യമില്ലെന്ന വിശദീകരണം രഘുറാം രാജന്റെതായി പുറത്തെത്തിയത്. നിലവില്‍ ഷിക്കാഗോ സര്‍വകലാശാലയിലെ അധ്യാപകനാണ് രഘുറാം രാജന്‍.
ഷിക്കാഗോ സര്‍വകലാശാലയിലെ മുഴുവന്‍സമയ ജോലി ഉപേക്ഷിക്കാന്‍ പ്രൊഫസര്‍ രഘുറാം രാജന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നതായി എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
രാഷ്ട്രീയക്കാര്‍ക്കു പകരം വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനാണ് ആപ്പിന്റെ തീരുമാനമെന്നാണ് സൂചനകള്‍.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







