റോക്കട്രി: ദി നമ്ബി ഇഫക്ട്, ചാരവൃത്തി ആരോപിച്ച് തെറ്റായി ആരോപിക്കപ്പെട്ട ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ മുന്‍ ശാസ്ത്രജ്ഞനും എയ്റോസ്പേസ് എഞ്ചിനീയറുമായ നമ്ബി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി വരാനിരിക്കുന്ന ഇന്ത്യന്‍ ജീവചരിത്ര ചലച്ചിത്രമാണ്.ഷാരൂഖ് ഖാന് ചിത്രത്തിന്റെ ഹിന്ദി പതിപ്പിലും തമിഴ് പതിപ്പില്‍ സൂര്യയും അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. മാധവന് ഇവരുടെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. പ്രതിഫലം വാങ്ങാതെയാണ് ഷാരുഖ് ഖാനും സൂര്യയും അഭിനയിച്ചതെന്നാണ് മാധവന് പറഞ്ഞിരിക്കുന്നത്. അവര്‍ പണം അഭിനയിച്ചതിനോ കാരവാനിനോ കോസ്റ്റ്യൂമിനോ അസിസ്റ്റന്റുകള്‍ക്കോ ഒന്നും വാങ്ങിയില്ല. സൂര്യ മുംബൈയിലെ ലൊക്കേഷനിലെത്തിയത് സ്വന്തം കയ്യില്‍ നിന്ന് പണമെടുത്താണെന്നും അദ്ദേഹം പറഞ്ഞു.ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ആര്.മാധവന് തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ, ഒരു ശാസ്ത്രജ്ഞനെന്ന നിലയിലുള്ള നാരായണന്റെ ജോലിയും അദ്ധേഹത്തിന് മേല്‍ ചുമത്തിയ തെറ്റായ ചാരവൃത്തി ആരോപണങ്ങളും ഒക്കെയാണ് ചിത്രം പറയുന്നത്. ചിത്രം ജൂലൈ ഒന്നിന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും.
ഭൂചലനത്തില്‍ വിറച്ച് മ്യാന്മര്; മരണം 1000 കവിഞ്ഞതായി റിപ്പോര്‍ട്ട്
മ്യാന്മറില് ഇന്നലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണം ആയിരം കടന്നതായി റി…














