കോവളം: വന്ധ്യംകരണത്തിനു പിടികൂടിയ തെരുവുനായകളെ കൊന്നു കുഴിച്ചുമൂടിയെന്ന പരാതിയില്‍ ശരീരാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. വണ്ടിത്തടം മൃഗാശുപത്രിയോട് അനുബന്ധമായി പ്രവര്‍ത്തിപ്പിക്കുന്ന നഗരസഭയുടെ വന്ധ്യംകരണ കേന്ദ്രത്തിന്റെ വളപ്പില്‍നിന്ന് 10 തെരുവുനായകളുടെ അവശിഷ്ടങ്ങളാണ് പുറത്തെടുത്തത്. പരിശോധനയ്ക്ക് ശരീരാവശിഷ്ടങ്ങളും ശേഖരിച്ചു. ബുധനാഴ്ച രാവിലെ പത്തോടെ ആര്‍.ഡി.ഒ.യുടെ നിര്‍ദേശപ്രകാരമെത്തിയ ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ. രമേഷ്‌കുമാര്‍, കോവളം ഇന്‍സ്‌പെക്ടര്‍ ജി.പ്രൈജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം.
പി.എം.ജി.യിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്നെത്തിയ ഡോക്ടര്‍മാരാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ക്ലിനിക്കല്‍ ലാബിലെ ഡോ. ഹരീഷ്, എപ്പിഡെര്‍മറ്റോളജിസ്റ്റ് ഡോ. ആന്‍മേരി, വിഴിഞ്ഞം മൃഗാശുപത്രിയിലെ ഡോ. ടി.ഗോപകുമാര്‍ എന്നിവര്‍ നേതൃത്വം വഹിച്ചു. അവശിഷ്ടങ്ങള്‍ തിരുവനന്തപുരത്തും പാലോടുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസ് (സിയാദ്) സെന്ററിലേക്കും പരിശോധനയ്ക്ക് അയയ്ക്കുമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.വന്ധ്യംകരണത്തിന് എത്തിച്ച തെരുവുനായകള്‍ക്ക് മതിയായ ഭക്ഷണമോ സംരക്ഷണമോ നല്‍കിയിരുന്നില്ലെന്നായിരുന്നു പരാതി.ശസ്ത്രക്രിയയ്ക്കുശേഷം ഇവയെ സൗകര്യമില്ലാത്ത കൂട്ടിലടയ്ക്കുകയും പരിചരണത്തില്‍ വീഴ്ചവരുത്തുകയും ചെയ്തതോടെ നായകളെല്ലാം അവശനിലയിലായി. വന്ധ്യംകരണം നടത്തിയ നായകളെ നിശ്ചിതദിവസത്തിനുശേഷം പിടികൂടിയ സ്ഥലത്ത് തിരികെ എത്തിക്കണമെന്നാണ് ചട്ടം. ഇതും ഇവിടെ നടന്നില്ല. ഇതുസംബന്ധിച്ച് മൃഗസ്‌നേഹികളുടെ കൂട്ടായ്മ നടത്തിയ അന്വേഷണത്തിലാണ് വണ്ടിത്തടത്തുള്ള വന്ധ്യംകരണകേന്ദ്രത്തിലെ നായകളുടെ എണ്ണക്കുറവ് ശ്രദ്ധയില്‍പ്പെട്ടത്. അധികൃതരോട് ചോദിച്ചപ്പോള്‍ നായകള്‍ ചത്തുപോയെന്നാണ് പറഞ്ഞത്.നായകളെ വിവിധ ഘട്ടങ്ങളിലായി വിഷം കുത്തിവെച്ച് കൊന്നുവെന്ന് കാണിച്ച് മൃഗസ്‌നേഹികളുടെ കൂട്ടായ്മ നെയ്യാറ്റിന്‍കര ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ തെളിവെടുപ്പു നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോവളം പോലീസിനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. നായകള്‍ ചത്തത്ത് വിഷാംശംമൂലമാണെന്ന് പരിശോധനാ ഫലത്തില്‍ തെളിഞ്ഞാല്‍, ആരോപണവിധേയരായ ഡോക്ടര്‍മാര്‍ക്കെതിരേ അറസ്റ്റുള്‍പ്പെട്ട നടപടിയുണ്ടാകുമെന്ന് കോവളം ഇന്‍സ്‌പെക്ടര്‍ ജി.പ്രൈജു പറഞ്ഞു.കോടതി നിര്‍ദേശപ്രകാരം മൂന്നുദിവസംമുമ്പ് കേസെടുത്തു. കൗണ്‍സിലര്‍ വി.പ്രമീള, മൃഗസ്‌നേഹി കൂട്ടായ്മയിലെ അംഗങ്ങളായ ഗീത, അപര്‍ണ, സുമിത, ശ്രീജിത്, ഷമീം എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…