
വാഷിങ്ടണ്‍: ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ഡി.എല്‍2162 വിമാനം പറന്നുയര്‍ന്നപ്പോഴാണ് വലിയ രീതിയിലുള്ള ദുര്‍ഗന്ധം വമിക്കുന്നത് യാത്രക്കാരിലൊരാള്‍ കണ്ടെത്തിയത്.അതിന്റെ കാരണം റെഡ്ഡിറ്റില്‍ കുറിച്ചിരിക്കുകയാണ് യാത്രക്കാരി. ഡെല്‍റ്റ എയര്‍ലൈന്‍സില്‍ അലബാമയില്‍ നിന്ന് അറ്റ്‌ലാന്റയിലേക്കായിരുന്നു ഇവരുടെ യാത്ര.
ക്രിസ്മസിനോടനുബന്ധിച്ച് അലബാമയില്‍ നിന്ന് കണക്ടിങ് വിമാനത്തില്‍ അറ്റ്‌ലാന്റയിലേക്ക് പോവുകയായിരുന്നു യാത്രക്കാരിയും എട്ടു വയസുള്ള മകളും. 20 മിനിറ്റ് വിമാനത്തില്‍ യാത്ര ചെയ്തപ്പോള്‍ ദുര്‍ഗന്ധം അസഹനീയമായി. തുടര്‍ന്ന് അവര്‍ മകളോട് അബദ്ധത്തിലെങ്ങാനും വിമാനത്തില്‍മൂത്രമൊഴിച്ചു പോയോ എന്ന് ചോദിച്ചു. എന്നാല്‍ അക്കാര്യം മകള്‍ നിഷേധിച്ചു. ആ യാത്രയിലുടനീളം അവര്‍ ദുര്‍ഗന്ധം സഹിക്കേണ്ടി വന്നു. വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയതിനു ശേഷമാണ് അവര്‍ക്ക് അതിന്റെ കാരണം മനസിലായത്.അവരുടെ സീറ്റിന് എട്ട് നിരകള്‍ മുന്നിലിരുന്ന മറ്റൊരു യാത്രക്കാരന്‍ തന്റെ സീറ്റില്‍ മലമൂത്ര വിസര്‍ജനം നടത്തിയതാണ് ദുര്‍ഗന്ധത്തിന് കാരണം. അയാള്‍ മലമൂത്ര വിസര്‍ജനത്തിനു ശേഷം തന്റെ സീറ്റ് പൂര്‍ണമായി മൂടിവെക്കുകയും ചെയ്തു. ഏകദേശം 45 മിനിറ്റോളം വിമാനം റണ്‍വേയില്‍ ടാക്സി പിടിച്ചിട്ടുണ്ടെന്ന് ഉപയോക്താവ് അഭിപ്രായങ്ങളില്‍ വിശദീകരിച്ചു. അതിനര്‍ഥം യാത്രക്കാരന്‍ മുഴുവന്‍ സമയവും സ്വന്തം മലമൂത്ര വിസര്‍ജനത്തില്‍ ഇരിക്കുകയായിരുന്നു എന്നാണ്. യാത്രക്കാരന് ചിലപ്പോള്‍ വയറിളക്കമാകാം എന്നാണ് ചിലര്‍ പോസ്റ്റിന് പ്രതികരിച്ചത്.താനും അയാള്‍ ഇരുന്ന അതേ നിരയിലായിരുന്നു എന്ന് മറ്റൊരാള്‍ കുറിച്ചു. സീറ്റില്‍ വിസര്‍ജനം കണ്ടെന്നും യാത്രക്കാരന്‍ ശുചിമുറിയിലേക്ക് ഓടുന്നത് ശ്രദ്ധയില്‍ പെട്ടെന്നും വളരെ നേരത്തേ തന്നെ വിമാനത്തില്‍ നിന്ന് വിചിത്രമായ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നുവെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…










