
വലവൂര്‍: നിര്‍ധന ദമ്പതിമാര്‍ താമസിച്ച വീട് കത്തിനശിച്ചു. വലവൂര്‍ മുണമറ്റത്തുപാറ ദിലീഷ്, ബിന്ദു ദമ്പതികള്‍ താമസിച്ചുവന്ന ടിന്‍ഷീറ്റ് മേഞ്ഞ വീടാണ് അഗ്നിക്കിരയായത്. ശനി പകല്‍ 12 നാണ് സംഭവം. കട്ടില്, അലമാര, ടിവി ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളും വസ്ത്രങ്ങളും രേഖകളും പൂര്‍ണമായും കത്തി നശിച്ചു. പാലാ ഫയര്‍ഫോഴ്സ് എത്തിയെങ്കിലും വഴി സൗകര്യമില്ലാത്തതിനാല്‍ സ്ഥലത്തേക്ക് എത്താനായില്ല. വൈദ്യുതബന്ധമുള്ള വീട്ടില്‍ തീപടര്ന്നതെങ്ങനെയെന്ന് വ്യക്തമല്ല. കൂലിപ്പണിക്കാരായ ദമ്പതിമാര്‍ ജോലിക്ക് പോയ നേരത്തായിരുന്നു സംഭവം. 50,000 രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ അറിയിച്ചു.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











