ന്യൂഡല്‍ഹി: എട്ടാമത് യോഗ ദിനത്തോടനുബന്ധിച്ച് വടക്ക് ലഡാക്ക് മുതല്‍ കിഴക്ക് സിക്കിം വരെ യോഗ പ്രകടനവുമായി ഐടിബിപി ജവാന്‍മാര്‍.ലഡാക്കില്‍ 17,000 അടി ഉയരത്തില്‍ നിന്നുകൊണ്ടാണ് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഉദ്യോഗസ്ഥര്‍ യോഗ അവതരിപ്പിച്ചത്.ഹിമാചല്‍ പ്രദേശിലും (16,500 അടി) ഉത്തരാഖണ്ഡിലും (16,000 അടി) സമാനമായ പരിശീലനം ഐടിബിപി ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ചു. ഗുവാഹത്തിയിലെ ലച്ചിത് ഘട്ടില്‍ ബ്രഹ്മപുത്ര നദിക്ക് മുന്നിലായിരുന്നു ഐടിബിപിയുടെ 33 ബറ്റാലിയന്‍ യോഗ സെഷന്‍ നടത്തിയത്ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളായ ലഡാക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവയുള്‍പ്പെടെ ഇന്ത്യ-ചൈന അതിര്‍ത്തികളിലെ ഹിമാലയന്‍ പര്‍വതനിരകളില്‍ ഐടിബിപി വര്‍ഷങ്ങളായി യോഗാസനങ്ങള്‍ അവതരിപ്പിക്കാറുണ്ട്.എട്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ രാജ്യവ്യാപകമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മൈസൂര്‍ പാലസില്‍ സംഘടിപ്പിച്ച യോഗ ദിനാചരണ പരിപാടിയില്‍ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള 12,000-ത്തോളം പേരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.യോഗ പ്രപഞ്ചത്തിന് മുഴുവന്‍ സമാധാനം നല്‍കുന്നതാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. നമ്മിലുള്ള എല്ലാതിനെയും കുറിച്ച് നമ്മെ ബോധവാന്മാരാക്കാന്‍ യോഗ സഹായിക്കുമെന്നും അവബോധം വളര്‍ത്തുമെന്നും അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. 2015 മുതലാണ് എല്ലാവര്‍ഷവും ജൂണ്‍ 21-ന് ലോകമെമ്ബാടും യോഗ ദിനം ആഘോഷിക്കാന്‍ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ആലപ്പുഴ അപകടം; പ്രാര്‍ത്ഥനകള്‍ വിഫലം, കാത്തിരുന്ന ഉറ്റവരെ കണ്ണീരിലാഴ്ത്തി ഒരു വിദ്യാര്‍ത്ഥി കൂടി മരിച്ചു

  ആലപ്പുഴ: ആലപ്പുഴ വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഒരു വിദ്…