ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 246നു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് എന്ന നിലയിലാണ്. 70 പന്തില്‍ 76 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്ന യശസ്വി ജയ്‌സ്വാളാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ കരുത്ത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 24 റണ്‍സെടുത്ത് പുറത്തായി.ആക്രമിച്ചാണ് ഇന്ത്യ തുടങ്ങിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ യശസ്വി തകര്‍പ്പന്‍ ഫോമിലായിരുന്നു. ആദ്യ ടെസ്റ്റ് കളിക്കുന്ന സ്പിന്നര്‍ ടോം ഹാര്‍ട്‌ലിയെ തെരഞ്ഞുപിടിച്ച് ആക്രമിച്ച യശസ്വി അനായാസം സ്‌കോര്‍ ഉയര്‍ത്തി. ജാക്ക് ലീച്ച് വന്നതോടെ റണ്‍ നിരക്ക് കുറഞ്ഞെങ്കിലും ഒരു വശത്തുകൂടി സ്‌കോര്‍ കുതിച്ചു. രോഹിത് ശര്‍മ്മയും അനായാസം ബൗണ്ടറികള്‍ കണ്ടെത്തി. ഇതിനിടെ 47 പന്തില്‍ യശസ്വി ഫിഫ്റ്റി തികച്ചു. 80 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് ഒടുവില്‍ ലീച്ചാണ് തകര്‍ത്തത്. . 39 റണ്‍സ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഗില്‍ 14 റണ്‍സാണ് നേടിയിരിക്കുന്നത് ക്രീസ് വിട്ടിറങ്ങി കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച രോഹിതിനെ ബെന്‍ സ്റ്റോക്‌സ് വീഴ്ത്തി് .മൂന്നാം നമ്പറിലെത്തിയ ഗില്‍ പ്രതിരോധത്തിന്റെ മാര്‍ഗമാണ് സ്വീകരിച്ചതെങ്കിലും ബൗണ്ടറികള്‍ സ്‌കോര്‍ ചെയ്യുന്നത് തുടര്‍ന്ന യശസ്വി ഇന്ത്യയെ കരുത്തുറ്റ നിലയിലെത്തിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…