തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണത്തില്‍ പ്രതിയെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തയാളെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു.എ കെ ജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചതിനാണ് തിരുവനന്തപുരം അന്തിയൂര്‍ക്കോണം സ്വദേശിയും നിര്‍മാണതൊഴിലാളിയുമായ റിജുവിനെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. റിജുവിനെ കഴിഞ്ഞ ദിവസം കമ്മീഷണര്‍ ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് സംഭവുമായി ബന്ധമില്ലെന്നാണ് പൊലീസിന്റെ നിഗമനം.അതേസമയം, സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച് രണ്ട് ദിവസം പിന്നിടുമ്‌ബോഴും പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിക്കാതെ കുഴയുകയാണ് പൊലീസ്. അക്രമിയ്ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ് ഇക്കാര്യം വ്യക്തമായത്.സ്‌ഫോടനം നടത്തുന്നതിന് മുന്‍പ് മറ്റൊരു സ്‌കൂട്ടറില്‍ വന്നയാള്‍ അക്രമിയ്ക്ക് ഒരു കവര്‍ കൈമാറുന്നതും സംസാരിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കുന്നുകുഴി പരിസരത്തെ സിസിടിവിയില്‍ നിന്ന് സൂചന ലഭിച്ചുവെന്നാണ് വിവരം.എകെജി സെന്ററിന് സമീപത്തെ 70ഓളം സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ ഇവയില്‍ നിന്ന് അക്രമിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരുന്നില്ല. സംഭവസമയം സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍ വിളികളും പരിശോധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…