കോതമംഗലം കോട്ടപ്പടിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിക്കാന്‍ ശ്രമം. കിണറിന്റെ ഒരു ഭാ?ഗം ഇടിച്ച് സ്വയം രക്ഷപ്പെടാന്‍ ആന ശ്രമിക്കുന്നുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ആന കിണറ്റില്‍ വീണത്.ആനയുടെ ശരീരത്തിലാകെ പരുക്കുകളുണ്ട്. കൊമ്പുകൊണ്ടും തുമ്പിക്കൈ കൊണ്ടും കിണറിന്റെ ഒരു ഭാ?ഗം ആന ഇടിച്ചിട്ടു. കിണറ്റില്‍ വീണ ആനയ്ക്ക് അക്രമ സ്വഭാവം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവം നടന്ന മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാണെന്നും ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രം?ഗത്തെത്തി. ആനയെ ഇവിടെ നിന്ന് മാറ്റുകയാണെങ്കില്‍ പ്രദേശത്ത് തുറന്നുവിടരുതെന്നും വേറെ എവിടേക്കെങ്കിലും മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 12ഓളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന കിണറ്റിലാണ് ആന വീണത്. അതിനാല്‍ ഇത് വൃത്തിയാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉറപ്പ് വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











