കുഞ്ഞിനെ  തട്ടിക്കൊണ്ടുപോയ  സംഭവം;  ആശുപത്രിയ്ക്ക്  വീഴ്ച  സംഭവിച്ചിട്ടില്ലെന്ന്    മെഡിക്കല്‍   വിദ്യാഭ്യാസ  ജോയിന്റ്  ഡയറക്ടര്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം ആസൂത്രിതമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ തോമസ് മാത്യൂ.സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് നിഗമനം എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ ജീവനക്കാരിയെ സസ്പന്റ് ചെയ്തിരുന്നു.ആസൂത്രിതമായാണ് നീതു കുട്ടിയെ തട്ടിയെടുത്തതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും തോമസ് മാത്യൂ പറഞ്ഞു. ആശുപത്രിയ്ക്കുള്ളില്‍ നിന്നും സഹായം ലഭിച്ചതായി തോന്നുന്നില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.പ്രാഥമിക നടപടിയുടെ ഭാഗമായാണ് ജീവനക്കാരിയെ സസ്‌പെന്റ് ചെയ്തത്. ജീവനക്കാരിയുടെ ഭാഗത്തു നിന്നും ജാഗ്രതക്കുറവുണ്ടായി എന്ന ആര്‍എംഒ തല സമിതി നടത്തിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. എന്നാല്‍ മെഡിക്കല്‍ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സമിതിയുടെ കണ്ടെത്തല്‍.ആര്‍എംഒ തല സമിതി കൂടാതെ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള സമിതിയും വിഷയത്തില്‍ അന്വേഷിച്ചിരുന്നു. ജീവനക്കാരുടെ കയ്യില്‍ നിന്നല്ല കുട്ടിയെ തട്ടിയെടുത്തത്, ആള്‍മാറാട്ടം നടത്തി അമ്മയുടെ കൈയ്യില്‍ നിന്നുമാണ് കുട്ടിയെ തട്ടിയെടുത്തത്. അതിനാല്‍ ഇത് സുരക്ഷാ വീഴ്ചയല്ലെന്നാണ് സമിതി അഭിപ്രായപ്പെടുന്നത്. രണ്ട് റിപ്പോര്‍ട്ടുകളും സമിതി തോമസ് മാത്യുവിന് കൈമാറി. അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസും അടുത്ത ദിവസം മെഡിക്കല്‍ കോളേജില്‍ എത്തു

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…