തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.കണ്ണൂരില്‍ 10 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഒമ്പത് പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. കാസര്‍കോട് മൂന്ന്, പാലക്കാട് നാല്,? മലപ്പുറം ഒന്ന്, കൊല്ലം ഒന്ന് എന്നിങ്ങനെയാണ് മറ്റുകണക്കുകള്‍. ഏറ്റവും കൂടുതല്‍ രോഗികള്‍ കണ്ണൂരിലാണ്. 16 പേര്‍ ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയാതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉപയോഗിക്കുന്നത് മുതലയുടെയും പാമ്പിന്റെയുമൊക്കെ തൊലികള്‍, കൊവിഡ് കാലത്ത് വെറൈറ്റി മാസ്‌കുകള്‍ക്ക് ആവശ്യക്കാരേറെ
കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച ഒമ്പതുപേര്‍ വിദേശത്തുനിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. പാലക്കാടുനിന്നുള്ള ആളും മലപ്പുറം, കൊല്ലം ജില്ലകളില്‍നിന്നുള്ളവരും തമിഴ്‌നാട്ടില്‍ നിന്നു വന്നതാണ്. അതിര്‍ത്തിയില്‍ നിയന്ത്രണം കര്‍ക്കശമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്. കാസര്‍കോഡ് രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. സംസ്ഥാനത്തെ നിലവിലെ അവസ്ഥ പ്രവചനാതീതമാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 426 ആയി. 117 പേര്‍ ചികിത്സയിലുണ്ട്. 36,667 പേര്‍ നിരീക്ഷണത്തിലാണ്. 36,335 പേര്‍ വീടുകളിലും 332 പേര്‍ ആശുപത്രികളിലും നീരീക്ഷണത്തില്‍. ഇന്ന് 102 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 20,252 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 19,442 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.രോഗലക്ഷണമില്ലെങ്കിലും മാര്‍ച്ച് 12നും ഏപ്രില്‍ 22നും ഇടയില്‍ നാട്ടിലെത്തിയ പ്രവാസികളെയും അവരുടെ ഹൈ റിസ്‌ക് കോണ്‍ടാക്ടുകളിലുള്ള മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധിക്കും. 53 പേരാണ് ഇപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം ചികിത്സയിലുള്ളത്. പോസിറ്റീവ് കേസുകള്‍ കൂടിയതിനാല്‍ ലോക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുന്നു എന്നുറപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധനയും ഏര്‍പ്പെടുത്തി. ജില്ലയില്‍ റോഡിലിറങ്ങുന്ന എല്ലാ വാഹനവും ഒരു പൊലീസ് പരിശോധനയ്ക്ക് എങ്കിലും വിധേയമാകും എന്ന് ഉറപ്പിക്കുന്നുണ്ട്.

രോഗ പ്രതിരോധ മരുന്ന് നല്‍കാന്‍ ഹോമിയോപ്പതിക്ക് അനുമതി നല്‍കി. ആകെ 21170 പൊലീസുകാര്‍ ഡ്യൂട്ടിയില്‍ ഉള്ളത്. ഫയര്‍ ആന്റ് റസ്‌ക്യു ടീമും സുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്നു. മലോര മേഖലയില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നതായി വാര്‍ത്തയുണ്ട്. തീറ്റയും വെള്ളവും കിട്ടാതെ വന്യ ജീവികള്‍ നാട്ടിലേക്ക് ഇറങ്ങുന്ന അവസ്ഥയുണ്ട്. ഇത് പ്രതിരോധിക്കാന്‍ വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇടുക്കിയില്‍ പച്ചക്കറി സംഭരണം പ്രശ്‌നത്തിലാണ്. ഇതിന് സംവിധാനം ഉണ്ടാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
9.66 ശതമാനം കാര്‍ഡുടമകള്‍ക്കും റേഷന്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആയി. മേയ്മാസത്തെ വിതരണത്തിന് അരിയും സാമഗ്രികളും തയ്യാറായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ പെടുത്തി സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന വിഭാഗങ്ങള്‍ക്ക് റേഷന്‍ വിതരണം ഇന്നലെ തുടങ്ങി ഏപ്രില്‍ 26 ന് അവസാനിക്കും. 27 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ പലവ്യഞ്ജനക്കിറ്റ് പിങ്ക് കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യും. അന്ത്യോദയ കുടുംബത്തിലെ മഞ്ഞ കാര്‍ഡുകാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്തുകഴിഞ്ഞു.
തിരക്കൊഴിവാക്കാന്‍ 22 മുതല്‍ 26 വരെ ക്രമീകരണമേര്‍പ്പെടുത്തിയിട്ടുണ്ട്. 22ന് 1,2 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുള്ളവരും 23 ന് 3,4 അക്കങ്ങളുള്ളവരും 24 ന് 5, 6 നമ്പരുള്ളവരും. 25 ന് 7,8 നമ്പറുകാരും, 26 ന് 9,0 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകളാണ് റേഷന്‍ വാങ്ങാനെത്തേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒരു ലക്ഷത്തിലധികം കേസുകള്‍ തീര്‍പ്പാക്കി ഹൈക്കോടതി

കൊച്ചി: 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 27 വരെ തീര്‍പ്പാക്കിയത് 1,10,666 കേസുകള്‍. റെക്ക…