പയ്യന്നൂര്‍ : ദേശീയ മാസ്റ്റേഴ്‌സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മുഴുവന്‍ ഇനങ്ങളിലും സ്വര്‍ണം നേടി കരിവെള്ളൂര്‍ കുതിരുമ്മല്‍ സ്വദേശി ടി വി തമ്പായി. വാരാണസിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് ബീഡിത്തൊഴിലാളിയായ അമ്പത്തൊമ്പതുകാരി നാടിനഭിമാനമായത്. സിഐടിയു സംഘടിപ്പിച്ച മെയ്ദിന കായിക മേളയിലൂടെയാണ് അത്ലറ്റിക് രംഗത്ത് സജീവമാകുന്നത്. മെയ് ദിന കായിക മേളയില്‍ നേടിയ വിജയം മാസ്റ്റേഴ്‌സ് അത്ലറ്റിക്സില്‍ മത്സരിക്കാന്‍ പ്രേരണയായി. ഭര്‍ത്താവും മക്കളും സുഹൃത്തുക്കളും പ്രോത്സാഹനം നല്‍കിയതോടെ വിജയ കുതിപ്പിലേക്ക്. 2017 മുതല്‍ സംസ്ഥാന, ദേശീയ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടി. വാരാണസിയില്‍ 800, 1500, 5000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണമെഡലും 4 x 400 മീറ്റര്‍ റിലേയില്‍ വെള്ളി മെഡലും നേടി. മക്കളായ പ്രിയയും പ്രബിതയും ദേശീയ കായിക താരങ്ങളാണ്. പഴയകാല കബഡിതാരമായ എ ദാമോദരനാണ് ഭര്‍ത്താവ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒരു ലക്ഷത്തിലധികം കേസുകള്‍ തീര്‍പ്പാക്കി ഹൈക്കോടതി

കൊച്ചി: 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 27 വരെ തീര്‍പ്പാക്കിയത് 1,10,666 കേസുകള്‍. റെക്ക…