ഉരുള്‍പൊട്ടല്‍ നാശംവിതച്ച ഇടുക്കി കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും പുരോഗമിക്കുന്നു. ഇടുക്കി കൊക്കയാറില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായ അഞ്ചുപേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്.രണ്ട് പെണ്‍കുട്ടികളെ അടക്കമാണ് രക്ഷാപ്രവര്‍ത്തകര്‍ മണ്ണിനടിയില്‍നിന്ന് കണ്ടെത്തിയത്. ദുരന്തഭൂമിയില്‍ രാവിലെ മുതല്‍ നടത്തിയ തിരിച്ചിലില്‍ ഉച്ചയ്ക്കുശേഷമാണ് കാര്യമായ പുരോഗതിയുണ്ടായത്. കണ്ടെത്തിയ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. ഇത് തിരച്ചിലിന് അനുകൂലമായ സ്ഥിതിയാണ്. കാണാതായവരെ മുഴുവന്‍ കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…