
കോഴിക്കോട്: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭാരത് ഗ്യാസ് ഔട്ട് ലെറ്റില്‍ 35 വര്‍ഷമായി ഗ്യാസ് സിലിണ്ടര്‍ വിതരണം നടത്തുന്ന തൊഴിലാളികള്‍ക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, ഇ.
എസ്,ഐ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.ഭാരത് ഗ്യാസ് ഔട്ട് ലെറ്റ് മാനേജര്‍, സപ്ലൈകോ ഡിപ്പോ മാനേജര്‍, സപ്ലൈകോ റീജിയണല്‍ ഓഫീസര്‍ എന്നിവര്‍ 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി എട്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കണമെന്ന് 2014 മാര്‍ച്ച് ഒന്നിന് നിര്‍ദ്ദേശം നല്‍കിയിട്ടും മിനിമം വേതനം അനുവദിച്ചിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. നിയമപ്രകാരം ലഭിക്കേണ്ട അവധികളും യൂണിഫോമും ലഭിക്കാറില്ല. തൊഴിലാളികള്‍ക്ക് നിയമപരിരക്ഷയും സ്ഥിരം ജോലിയും ശമ്പള വ്യവസ്ഥയും അനുവദിക്കണമെന്ന് കോഴിക്കോട് ജില്ലാ കമേഴ്സ്യല്‍ എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി പി. സുകുമാരന്‍ സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടു.
‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











