ഇടുക്കി: ഹരിതകേരളം വിഭാവനം ചെയ്യുന്ന സമഗ്ര മാലിന്യ പരിപാലന കലണ്ടര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇരട്ടയാര്‍ പഞ്ചായത്തില്‍ തുടക്കം. അതു പ്രകാരം ഉപയോഗ ശേഷം വലിച്ചെറിയുമായിരുന്ന 3000 കിലോ ചെരുപ്പുകളും ബാഗുകളുമാണ് വീടുകളില്‍നിന്നും ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് കൈമാറിയത്.ഹരിതകര്‍മ സേനാംഗങ്ങള്‍ പഞ്ചായത്തിലെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും ജൂലൈ മാസത്തില്‍ ശേഖരിച്ചതാണ് ഈ ചെരുപ്പുകളും ബാഗുകളും. ക്ലീന്‍ കേരള കമ്പനി (സി.കെ.സി)ക്ക് ഇവ പഞ്ചായത്ത് കൈമാറിയത്. കിലോഗ്രാമിന് 10രൂപാ വീതം സി.കെ.സിക്ക് നല്‍കിയാണ് പഞ്ചായത്ത് ഈ പാഴ് വസ്തുക്കള്‍ നീക്കം ചെയ്തത്.ശേഖരിച്ച ചെരിപ്പുകളും ബാഗുകളും കൊണ്ടുപോകുന്നതിലുണ്ടായ കാലതാമസം മൂലം കഴിഞ്ഞ മാസം ചില്ല് ശേഖരണം പൂര്‍ത്തിയാക്കാനായില്ല. അതിനാല്‍ ഈ മാസവും കുപ്പിച്ചില്ലുകളാണ് ശേഖരിക്കുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി പറഞ്ഞു.ഓരോ വാര്‍ഡിലും രണ്ടു പോയിന്റുകള്‍ നിശ്ചയിച്ചായിരിക്കും വീടുകളില്‍നിന്നും മറ്റും പൊട്ടിയ കുപ്പിച്ചില്ലുകളും ഗ്ലാസുകളുമെല്ലാം ശേഖരിക്കുകയെന്നും പ്രസിഡന്റ് അറിയിച്ചു. സര്‍ക്കാര്‍ അംഗീകരിച്ച ഹരിത കേരളം കലണ്ടര്‍ പ്രകാരം പേപ്പര്‍,പ്ലാസ്റ്റിക്ക്, പ്ലാസ്റ്റിക്ക് കവറുകള്‍ എന്നിവ എല്ലാ മാസവും ഹരിതകര്‍മ സേന ശേഖരിച്ച് കൈമാറും. ചെരുപ്പ്, ബാഗ് എന്നിവ ജനുവരി-ഏപ്രില്‍ -ജൂലൈ -ഒക്ടോബര്‍ എന്നിങ്ങനെ നാലു മാസങ്ങളിലും കണ്ണാടി, കുപ്പി, ചില്ലു മാലിന്യങ്ങള്‍ എന്നിവ ഫെബ്രുവരി, മെയ്, ഓഗസ്റ്റ്, നവംബര്‍ മാസങ്ങളിലും ശേഖരിച്ച് നീക്കം ചെയ്യും.ഇ-മാലിന്യങ്ങള്‍ (ട്യൂബ് ലൈറ്റ്, സി.എഫ്.എല്‍, ബാറ്ററിയുള്‍പ്പടെ) മാര്‍ച്ച്, ജൂണ്‍, ഡിസംബര്‍ മാസങ്ങളിലും മരുന്ന് സ്ട്രിപ്പുകള്‍ ജനുവരി, മാര്‍ച്ച്, ജൂണ്‍, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളിലും തുണി മാലിന്യങ്ങള്‍ ഏപ്രില്‍, സെപ്തംബര്‍ മാസങ്ങളിലും ശേഖരിച്ചു ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഈ പ്രവര്‍ത്തനങ്ങളാണ് തദ്ദേശസ്ഥാപനങ്ങള്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ മുഖേന നടപ്പാക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…