
തമിഴ്നാട് ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം. ഏഴ് പേര് മരിച്ചു. മരിച്ചവരില്‍ മൂന്ന് വയസുള്ള കുട്ടിയും. മരിച്ചവരില്‍ 3 സ്ത്രീകളുണ്ട്. ആറ് പേര് ലിഫ്റ്റില്‍ കുടുങ്ങി കിടക്കുന്നുവെന്ന് വിവരം. രാത്രി ഒമ്പതര കഴിഞ്ഞാണ് അപകടം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. രോഗികളെ മാറ്റാനുള്ള ശ്രമം തുടരുകയാണ്. താഴത്തെ നിലയില്‍ തീ പിടിക്കുകയായിരുന്നു. പിന്നാലെ മുകളിലത്തെ നിലയിലേക്ക് തീ പടരുകയും ആയിരുന്നു. ജില്ലാ കളക്ടര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 50ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 20 പേരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാം നിലയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുണ്ട്. ഒന്നാം നിലയിലെ തീ അണച്ച ശേഷമാകും ഇവരെ പുറത്തേക്ക് എത്തിക്കുക.ദിണ്ടിഗലിലെ മുഴുവന്‍ ഫയര്‍ എഞ്ചിനുകളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. അമ്പതിലധികം ആംബുലന്‍സ് എത്തിച്ചിട്ടുണ്ട്. നൂറിലധികം പേര് ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. താഴത്തെ നിലയില്‍ പൂര്‍ണമായും തീ പിടിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം തുടരുന്നത്. ലിഫ്റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഇവര്‍ അബോധാവസ്ഥയില്‍ എന്ന് കളക്ടര്‍ അറിയിച്ചു.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







