Home Editor's Choice ത്ഫൂ…

ത്ഫൂ…

12
0

ഉമ
ഒരു ചെറിയ കുറ്റത്തിന് ലാത്തി മലദ്വാരത്തിൽ കുത്തിക്കയറ്റി അച്ഛനെയും മകനെയും കൊന്ന ഇന്ത്യൻ പോലീസ്. തമിഴ്‌നാട്ടിൽ തൂത്തുക്കുടി ജില്ലയിൽ സാത്താൻ കുളത്താണ് ഒരു പിതാവിനെയും മകനെയും പോലീസ് കസ്റ്റഡിയിൽ അതിക്രൂരമായി മർദ്ദിച്ച് കൊന്നത്.
ലോക് ഡൗൺ സമയത്ത് കടയടക്കാൻ പത്ത് മിനിട്ട് താമസിച്ചു എന്ന പേരിലാണ് ജയരാജനേയും മകൻ ഫെനിക്‌സിനേയും കസ്റ്റഡിയിൽ എടുക്കുകയും, പോലീസിന്റെ കൃത്യനിർവ്വഹണത്തിന് തടസം നിന്നു എന്ന പേരിൽ കേസ് എടുക്കുകയും ചെയ്തത്.
അടുത്ത മാസം വിവാഹിതനാകേണ്ടിയിരുന്നയാളാണ് കൊല്ലപ്പെട്ട ഫെനിക്‌സ്. പോലീസിന്റെ മർദ്ദനമുറകൾ ആരുടെയും മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്.അച്ഛനെയും മകനെയും ഒരേ ലോക്കപ്പിൽ പൂർണ്ണ നഗ്‌നരാക്കി ലാത്തി മലദ്വാരത്തിൽ ലാത്തി കുത്തിക്കയറ്റിയാണ് പോലീസ് മർദ്ദിച്ച് കൊന്നത്. മരിച്ച ജയരാജിന്റെ മകൾ തന്ന പ്രതികരണത്തിൽ നിന്നു തന്നെ മർദ്ദനത്തിന്റെ ഭീകരാവസ്ഥ മനസിലാക്കാം.
”Imagine, if a man doens’t even have his front and backside. That is how my brother looked when his friends saw his dead body.’യുഎസ് എ യിൽ ജോർജ് ഫ്‌ളോയിഡിനെ മർദ്ദിച്ച് കൊന്ന പോലീസിന്റെ കിരാത നടപടിയെക്കുറിച്ച് പ്രതികരിച്ച നമ്മളൊക്കെ തൊട്ടടുത്ത സംസ്ഥാനത്തും, ഇടക്കിടക്ക് നമ്മുടെ നാട്ടിലും നടക്കുന്ന പോലീസ് അതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്.
സംഭവം തമിഴ്നാടിന് പുറത്ത് എത്ര പേർ അറിഞ്ഞു എന്നത് തന്നെ സംശയമാണ്. തൂത്തുക്കുടി കസ്റ്റഡി മരണം നടന്ന് ദിവസങ്ങളായിട്ടും തമിഴ്‌നാടിലുടനീളം പ്രതിഷേധം ഓരോ ദിവസവും കനത്ത് വന്നിട്ടും ആനക്കും പശുവിനും പട്ടിക്കും വേണ്ടി വരെ പകലന്തിയോളം കുരച്ച് ചാടുന്ന നാഷണൽ മീഡിയ ചാനലുകളും, സെലിബ്രിറ്റികളും സംഭവം അറിഞ്ഞ മട്ടില്ല. മാധ്യമപരിഷകൾക്ക് ഈന്യൂസിന് ഒരുന്യൂസ് വാല്യു ഇല്ലാത്തതാണെന്ന് തോന്നിയോ?
ജനാധിപത്യം കൊടികുത്തി വാഴുന്ന ഇന്ത്യയാണ് ഇത്.
ത്ഫൂ…

LEAVE A REPLY

Please enter your comment!
Please enter your name here