ന്യൂഡല്‍ഹി: റണ്‍മഴ പിറന്ന ദേവ്ദര്‍ ട്രോഫി ഫൈനലില്‍ അജിന്‍ക്യ രഹാനെ നയിക്കുന്നഇന്ത്യ സിക്ക് കിരീടം. ആവേശകരമായ ഫൈനലില്‍ ശ്രെയസ്അയ്യര് നയിക്കുന്ന ഇന്ത്യ ബിയെ29 റണ്‍സിന് ഇന്ത്യ സി പരാജയപ്പെടുത്തി. 675 റണ്‍സാണ് ഇരു ടീമുംകൂടി ഫൈനലില്‍ അടിച്ചെടുത്തത്. മൂന്ന് സെഞ്ച്വറികളുംമല്സരത്തില് പിറന്നു.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സി ഓപ്പണര്മാരായരഹാനെയുടെയും (144നോട്ടൗട്ട് ) ഇഷാന് കിഷാന്റെയും (114)തകര്‍പ്പന്‍ സെഞ്ച്വറി മികവില്നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റിന് 352 റണ്‍സ് അടിച്ചെടുത്തു. മറുപടിയില്‍ ക്യാപ്റ്റന്ശ്രെയസ് അയ്യരിലൂടെ (148) പൊരുതി നോക്കിയെങ്കിലും 46.1ഓവറില്‍ 323 റണ്സിന്ഇന്ത്യബിയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. അയ്യരിനു പറമേ ഓപ്പണര്‍ റുട്ടുരാജ് ഗായ്ക്വാദും (60) ഇന്ത്യ ബിനിരയില്തിളങ്ങി. 114 പന്തില്‍ 11ബൗണ്ടറിയും എട്ട് സിക്സറുംഉള്പ്പെടുന്നതാണ് അയ്യരുടെഇന്നിങ്സ്. ഇന്ത്യ സി ക്കായിപാപ്പു റോയ് മൂന്നും നവ്ദീപസയ്നി, രജ്നീഷ് ഗുര്ാനി,വിജയ് ശങ്കര്‍, എന്നിവര്‍ രണ്ടുംരാഹുല് ചഹാര്‍ ഒരു വിക്കറ്റുംവീഴ്ത്തി. നേരത്തെ, ഒന്നാം വിക്കറ്റില്‍210 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് രഹാനെ-കിഷാന്സഖ്യം ഇന്ത്യ സി യുടെ വിജയത്തില്‍ നിര്‍ണായക ചുക്കാന്‍പിടിച്ചത്. പുറത്താവാതെ 156പന്തില്‍ ഒന്‍പത് ബൗïറിയുംമൂന്ന് സിക്സറും ഉള്‍പ്പെടുന്നതാണ് രഹാനെയുടെ ഇന്നിങ്സ്. 87 പന്ത് നേരിട്ട കിഷാന്റെഇന്നിങ്സില് 11 ബൗണ്ടറിയുംആറ് സിക്സറും ഉള്‍പ്പെട്ടിരുന്നു. മോശം ഫോം തുടരുന്നസുരേഷ് റെയ്നയ്ക്ക് (1) ഫൈനലിലും കാര്യമായൊന്നും ചെയ്യാനായില്ല. ഇന്ത്യ ബി യ്ക്കായി ജയ്ദേവ് ഉനട്കട്ട് മൂന്നും മായങ്ക് മാര്‍ക്കണ്ഡെ, ദീപക് ചഹാര്എന്നിവര് രണ്ടും വിക്കറ്റുകള്‍വീതം വീഴ്ത്തി. രഹാനെയാണ്മാന് ഓഫ് ദി മാച്ച്.
Rickycasino 2026 – Verkkosivun käyttö, turvallisuus ja suositukset
Käyttäjäkokemuksen yleisnäkökulma Rickycasinoon Turvallisuus ja lisensointi ovat osa bränd…








