കൊച്ചി: നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണന്ന് ഹൈക്കോടതി. ഇത്രയും ചെറുപ്പത്തില്‍ മനസുകളിലേക്ക് അത് കുത്തിവക്കണ്ട.എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ടായിക്കോളുമെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ പി.കെ നവാസിന്റെ ഹര്‍ജിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരിഗണിച്ചത്.
അക്കാദമിക് കരിക്കുലത്തില്‍ ദിനേന മാറ്റം വരുത്താന്‍ കഴിയുമോയെന്ന് ഹൈക്കോടതി ചോദിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിട്ടും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നത് ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയിലേക്ക് കോടതി കടക്കുമെന്നും മുന്നറിയിപ്പ് നല്‍കി.നവകേരള സദസ്: മുഖ്യമന്ത്രിയെയും സംഘത്തെയും കാണാന്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വീണ്ടും റോഡിലിറക്കി.ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ എടുത്ത നടപടികള്‍ വിശദീകരിക്കണം. ഹര്‍ജി അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കും.കഴിഞ്ഞ ദിവസം പൊന്നാനിയിലാണ് നവകേരള സദസിനുള്ള ബസ് വന്നപ്പോള്‍ വിദ്യാര്‍ഥികളെ റോഡരികില്‍ നിര്‍ത്തിയത്. 11 മണിക്കാണ് പൊന്നാനിയിലെ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍, തിരൂരിലെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് 12 മണിക്ക് ശേഷമാണ് മുഖ്യമന്ത്രി പൊന്നാനിയില്‍ എത്തിയത്. ഇതു കാരണം ഏറെ നേരം റോഡരികില്‍ കുട്ടികള്‍ കാത്തു നിന്നു.പൊന്നാനിയിലെ നവകേരള സദസ്സില്‍ പങ്കെടുത്ത മുഖ്യമന്ത്രിയും സംഘവും എടപ്പാളിലേക്ക് ബസില്‍ യാത്ര ചെയ്യുന്നത് കാണാനാണ് കുട്ടികളെ റോഡരികില്‍ കാത്തുനില്‍പിച്ചത്. അധ്യാപകരുടെ തല്‍പര്യപ്രകാരമാണ് കുട്ടികളെ റോഡിലിറക്കിയത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…