അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കൃഷിഭവനു കീഴില്‍ ഗ്രാമശ്രീ പച്ചക്കറി ക്ലസ്റ്റര്‍ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില നിഷിപ്ത താത്പര്യക്കാര്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കവിത പ്രസ്താവനയില്‍ അറിയിച്ചു.കൃഷി ഭവനോട് അനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇക്കോ ഷോപ്പിലെ മുന്‍ ജീവനക്കാരിയെ ക്രമക്കേട് കാണിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആഗസ്റ്റ് മാസത്തില്‍ ചുമതലയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.തുടര്‍ന്ന് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ കണക്ക് പരിശോധനയില്‍ ഒന്നര ലക്ഷത്തിനടുത്ത് രൂപ മുന്‍ ജീവനക്കാരി കൈക്കലാക്കിയതായി തെളിഞ്ഞു. ഇന്നലെ കൂടിയ ഇക്കോ ഷോപ്പിന്റെ മാനേജ്മെന്റ് കമ്മറ്റി ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുവാന്‍ തീരുമാനിച്ചു. പച്ചക്കറി ക്ലസ്റ്ററില്‍ നിന്നും ലോണെടുത്തിട്ട് തിരിച്ചടക്കാത്തവരുമാണ് ഗ്രാമശ്രീ പച്ചക്കറി ക്ലസ്റ്റര്‍ പുനഃസംഘടനയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ശിക്ഷണ നടപടിയുടെ ഭാഗമായി ഈ കൃഷിഭവനില്‍ നിന്ന് സ്ഥലം മാറ്റപ്പെട കൃഷി ഉദ്യോഗസ്ഥയാണ് പരാതി തയ്യാറാക്കി നല്‍കുന്നതെന്നും പര്സിഡന്റ് ആരോപിച്ചു. പച്ചക്കറി ക്ലസ്റ്റര്‍ പുനസംഘടിപ്പിച്ചപ്പോള്‍ പുറത്തായ പഴയ ഭാരവാഹികളും ഇക്കോ ഷോപ്പില്‍ നിന്ന് പണം തിരിമറി ചെയ്തതിന് പുറത്താക്കിയ മുന്‍ ജീവനക്കാരിയും ചേര്‍ന്ന് നടത്തുന്ന അസത്യ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്നും പ്രസിഡന്റ് അറിയിച്ചു.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







