
പത്തനാപുരം: കാമുകനും ബന്ധുവുമായ യുവാവുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ പതിനേഴുകാരി വീട്ടി തൂങ്ങിമരിച്ച സംഭവത്തില്‍ യുവാവിനെ ചോദ്യം ചെയ്യും.പട്ടാഴി കന്നിമേല്‍ മാവിളമേലേതില്‍ പരേതനായ അജി- ലതിക ദമ്പതികളുടെ മകള്‍ അഞ്ജലിയാണ് (17) മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം.കശുഅണ്ടി തൊഴിലാളിയായ മാതാവ് ജോലിക്ക് പോയിരുന്നു. കലയപുരം സ്വദേശിയും ബന്ധുവുമായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം വീട്ടുകാര്‍ക്കും സമ്മതമായിരുന്നതായി പറയുന്നു. യുവാവുമായി ഒരു മണിക്കൂറിലധികം ഫോണില്‍ സംസാരിച്ചതിന് പിന്നാലെ കതകടച്ച് ഷാള്‍ കഴുത്തില്‍ കെട്ടി തൂങ്ങുകയായിരുന്നു. ശബ്ദം കേട്ട് സഹോദരന് ആദിത്യന് ഓടിവന്ന് ഷാള്‍ അറുത്തിട്ട് അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സംസ്കാരം നടത്തി. കുന്നിക്കോട് പൊലീസ് എസ്.എച്ച്.ഒ മുബാറഖിന്റെ നേത്യത്വത്തിലാണ് അന്വഷണം നടക്കുന്നത്.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…











