ചാത്തന്നൂര്‍: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ നവീകരിക്കുകയും ആകര്‍ഷകമാക്കുകയും ചെയ്ത ഇടതു ജനാധിപത്യ മുന്നണിയുടെ കാല്‍വെയ്പ്പുകള്‍ക്ക് കരുത്ത് പകര്‍ന്നത് എകെഎസ്ടിയുവിന്റെ കാല്‍ നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനവും സംഘടന വളര്‍ത്തിക്കൊണ്ട് വന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ സംസ്‌കാരവുമാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. കല്ലുവാതുക്കല്‍ നടക്കുന്ന ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ രജത ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പഴയ തലമുറയില്‍ പെട്ട അധ്യാപക നേതാക്കളുടെ സംസ്‌കാരം ഉള്‍ക്കൊണ്ട് ജനകീയ വിദ്യാഭ്യാസത്തിന്റെ പ്രചാരകരും പ്രയോക്താക്കളുമാണ് സംഘടനയുടെ പ്രവര്‍ത്തകരെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രളയകാലത്തും കോവിഡ് കാലത്തും സംഘടന നടത്തിയ പ്രവര്‍ത്തനങ്ങള്‍ അതിന്റെ തെളിവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് ആര്‍. മാല പതാക ഉയര്‍ത്തി. എകെഎസ്ടിയു ജനറല്‍ സെക്രട്ടറി ഒ.കെ.ജയകൃഷ്ണന്‍, വൈസ് പ്രസിഡന്റ്് എന്‍.ഗോപാലകൃഷ്ണന്‍, സെക്രട്ടറി എസ്.ഹാരീസ്, സെക്രട്ടറിയേറ്റ് അംഗം കെ.എസ്.ഷിജുകുമാര്‍, സംഘാടക സമിതി ചെയര്‍മാന്‍ കെ.ആര്‍.മോഹനന്‍ പിള്ള, കണ്‍വീനര്‍ റ്റി.കിഷോര്‍, ജില്ലാ സെക്രട്ടറി പിടവൂര്‍ രമേശ് എന്നിവര്‍ പ്രസംഗിച്ചു.പ്രതിനിധി സമ്മേളനം ജി.എസ്.ജയലാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ.ജയകൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പിടവൂര്‍ രമേശ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ.വിനോദ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍.ബിനു, എ.അബ്ദുള്‍ ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ എന്‍.ഉദയകുമാര്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ശ്രീജു .എസ് രക്തസാക്ഷി പ്രമേയവും ഒ.ബിനു അനുശോചന പ്രമേയവും അവതരിപ്പിച്ചു. എന്‍.അനുരുദ്ധന്‍ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ എസ്.വേണുഗോപാല്‍ യാത്രയയ്ക്കപ്പെടുന്ന അധ്യാപക നേതാക്കള്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. ഇത്തിക്കര ബ്ലോക്ക് പ്രസിഡന്റ് എന്‍.സദാനന്ദന്‍ പിള്ള, ഒ.ബിനു, എ.ബാബു, എസ്.ബിന്ദു, എം.എസ് അനൂപ്, എം.കെ.സന്തോഷ് കുമാര്‍, പി.എം. വിമല്‍ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…