തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 18 വരെയാണ് പരീക്ഷ. വി.എച്ച്.എസ്.സി പരീക്ഷ സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 13 വരെ നടക്കും. ഇന്നു ചേര്‍ന്ന ഉന്നതലതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഓരോ പരീക്ഷയ്ക്കിടയിലും അഞ്ച് ദിവസങ്ങള്‍ വരെ ഇടവേളയുണ്ടാകും. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരമാണ് പരീക്ഷകള്‍ക്കിടയി ലെ ഇടവേള വര്‍ധിപ്പിച്ചത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടക്കുകയെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…