നിലവില്‍ പോയിന്റ് പട്ടികയുടെ പശ്ചാത്തലത്തില്‍ എഫ്‌സി ഗോവയോ ഒഡീഷ എഫ്‌സിയോ ആയിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫിലെ എതിരാളികള്‍. ഇവരില്‍ ആര് എതിരാളിയായി വന്നാലും അവരുടെ ഹോം തട്ടകത്തിലായിരിക്കും മത്സരം എന്നത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്. ലീഗ് ഘട്ടത്തില്‍ ഇനിയൊരു മത്സരം ബാക്കിയുണ്ടെങ്കിലും സീസണ്‍ തുടക്കത്തില്‍ കാഴ്ച വെച്ച മിന്നും പ്രകടനത്തിന്റെ ബലത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ്. ഏപ്രില്‍ 19 നും 20 നുമാണ് ഐഎസ്എല്ലിലെ പ്ലേ ഓഫ് മത്സരങ്ങള്‍. പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍ ആരാണെന്നത് വ്യക്തമായിട്ടില്ല. ലീഗ് ഘട്ടം പൂര്‍ത്തിയായാല്‍ മാത്രമേ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് എതിരാളികള്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളു. നിലവില്‍ പോയിന്റ് പട്ടികയുടെ പശ്ചാത്തലത്തില്‍ എഫ്‌സി ഗോവയോ ഒഡീഷ എഫ്‌സിയോ ആയിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫിലെ എതിരാളികള്‍. ഇവരില്‍ ആര് എതിരാളിയായി വന്നാലും അവരുടെ ഹോം തട്ടകത്തിലായിരിക്കും മത്സരം എന്നത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്.എന്നാല്‍ ഇവരില്‍ ആര് എതിരാളിയായി വന്നാലും കണക്കുകള്‍ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമല്ല. ഒഡീഷ എഫ്‌സിയോട് അവസാനമായി കളിച്ച ബ്ലാസ്റ്റേഴ്‌സിന്റെ എവേ മല്‌സരത്തില് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ്. അവസാനമായി ബ്ലാസ്റ്റേഴ്സ് ഗോവയുടെ തട്ടകത്തില്‍ പോയി കളിച്ചപ്പോഴും ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുകയും ചെയ്തു. ഇനി കണക്കുകള്‍ക്ക് പുറമെ അവസാനം കളിച്ച അഞ്ച് എവേ മത്സരങ്ങളില്‍ ഒന്നില്‍ പോലും വിജയിച്ചിട്ടില്ല എന്നുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…