പിതൃക്കളുടെ മോക്ഷപ്രാപ്തിയ്ക്കായും അവരുടെ സ്നേഹ സ്മരണ പുതുക്കാനും മലയാളികള്‍ ബലിതര്‍പ്പണം നടത്തുന്നതാണ് കര്‍ക്കടക വാവുബലി. കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിവസമാണ് നമ്മള്‍ ബലിയര്‍പ്പിക്കുന്നത്. ഈ വര്‍ഷത്തെ വാവുബലി നാളെയാണ് ബലിയിടേണ്ടത്. സൂര്യനുദിക്കും മുന്‍പാണ് സാധാരണയായി ബലിതര്‍പ്പണം ആരംഭിക്കുക. മാത്രമല്ല, ബലിയിടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതെന്തെല്ലാമെന്ന് നോക്കാം. ഇതുമാത്രമല്ല, ബലിയിടുന്ന സമയത്തും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങളും അറിഞ്ഞിരിക്കൂ.

ബലിതര്‍പ്പണത്തിലെ ആചാരം
മണ്‍മറഞ്ഞുപോയ നമ്മുടെ പൂര്‍വികര്‍ക്ക് ബന്ധുക്കളാരെങ്കിലും ഭക്തിയോടെ അന്നവും പൂജയും നടത്തുന്നതാണ് കര്‍ക്കടക വാവ്ബലി. സാധാരണ മിക്കവരും മാതാപിതാക്കളുടെ ആത്മശാന്തിക്കായാണ് ഇത് ആചരിക്കുന്നത്. ബലിതര്‍പ്പണത്തിന് 24 മണിക്കൂര്‍ മുന്‍പ് മുതല്‍ തന്നെ നിര്‍ബന്ധമായും മനസും ശരീരവും അവരുടെ പ്രവൃത്തികളും ശുദ്ധമായിരിക്കണം. ഒരിക്കല്‍ എന്നാണ് ഈ വ്രതത്തെ പറയാറ്. മത്സ്യമാംസാദികള്‍, മദ്യം, പഴകിയതും ചൂടാറിയതുമായ ഭക്ഷണം എന്നിവ വര്‍ജിക്കണം. തര്‍പ്പണം ആരംഭിച്ചാല്‍ പിന്നെ കഴിയുന്നത് വരെ ഭക്ഷണമോ വെള്ളംകുടിക്കാനോ പാടില്ല. ബലിയിട്ട ശേഷം ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിക്കണം. ഇത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഏത് ഭക്ഷണവും കഴിക്കാവുന്നതാണ്.
പണ്ടുകാലങ്ങളില്‍ കൂടുതലും പുരുഷന്മാര്‍ മാത്രം ബലിയര്‍പ്പിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ സ്ത്രീകളും ബലിയര്‍പ്പിക്കാറുണ്ട്. എന്നാല്‍ ആര്‍ത്തവദിനങ്ങളില്‍ സ്ത്രീകള്‍ ബലിയര്‍പ്പിക്കരുതെന്നാണ് ആചാരങ്ങളില്‍ പറയുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…