പാംസ്പ്രിംഗ് : അംഗവൈകല്യമുള്ള ഭര്‍ത്താവിനെ 140 തവണ കുത്തി കൊലപ്പെടുത്തിയ ഭാര്യയെ അറസ്റ്റു ചെയ്തതായി പാംസ്പ്രിംഗ് പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭര്‍ത്താവ് മെല്‍വിന്‍ മ മില്ലവര്‍ (62) ആണ് ഭാര്യ ജോവാന്‍ ബര്‍ക്കിന്റെ(61) ക്രൂരതയ്ക്കിരയായത്.ഫെബ്രുവരി 20 ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം നിഷേധിച്ചു. ഇവര്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തിട്ടുണ്ട്. കൊലപാതകത്തിനുള്ള കാരണം മാധ്യമങ്ങളെ അറിയിക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.നൂറ്റിനാല്പതു കുത്തിനുപുറമെ തലക്കു പുറകില്‍ ഇരുമ്പുവടികൊണ്ടു ശക്തമായ അടിയേറ്റതായും ഓട്ടോപ്‌സി റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ വെച്ചായിരുന്നു സംഭവം. ജോലിയില്‍ നിന്നും തിരിച്ചെത്തിയ റിക്കാര്‍ഡെ ഗ്രീനാണ്(41) തന്റെ വളര്‍ത്തച്ചന്‍ നിലത്ത് രക്തക്കില്‍ കുളിച്ചു കിടക്കുന്നതായി കണ്ടത്. ഇവര്‍ പോലീസിനെ അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ തന്നെ മെല്‍വിന്‍ മില്ലര്‍ മരിച്ചതായി സ്ഥിരീകരിച്ചു. സംഭവസ്ഥലത്തുനിന്ന് ഒരുജോടി കത്തികളും, ഇരുമ്പുദണ്ഡും കണ്ടെത്തി.മാസ്റ്റര്‍ ബെഡ്‌റൂമില്‍ ശാന്തയായി സുബോധത്തോടെ കിടന്നിരുന്ന ബര്‍ക്കിനെ(ഭാര്യ) പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീലിംഗിലും, കാബിനറ്റുകളിലും രക്തം ചിതറി കിടന്നിരുന്നു. ബര്‍ക്കിന്റെ രക്തത്തില്‍ മുങ്ങിയ നൈറ്റ് ഗൗണും, സെല്‍ഫോണും പോലീസ് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…