Home Latest News in Kerala മടിയില്‍ കനമുള്ളവനേ ഭയക്കേണ്ടതുള്ളൂവെന്ന് മുഖ്യമന്ത്രി

മടിയില്‍ കനമുള്ളവനേ ഭയക്കേണ്ടതുള്ളൂവെന്ന് മുഖ്യമന്ത്രി

9
0

തിരുവനന്തപുരം ന്മ സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ തെളിവ് കൊണ്ട് വരട്ടെയെന്നും മകള്‍ക്കെതിരായ ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മടിയില്‍ കനമുള്ളവനെ ഭയക്കേണ്ടതുള്ളു. മടിയില്‍ കനമില്ല അതുകാണ്ട് ഭയവും ഇല്ലെന്നും പിണറായി വ്യക്തമാക്കി.
വിദഗ്ധ സമിതിയെ പരിശോധനയ്ക്ക് നിയോഗിച്ചതിന് കേസുമായി ബന്ധമില്ല. വിവാദങ്ങള്‍ക്കു പിന്നില്‍ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളത്. അവരവരുടെ ശീലം അനുസരിച്ച് മറ്റുള്ളവരെ അളക്കാന്‍ നോക്കരുത്. ആ ശീലങ്ങള്‍ക്കൊപ്പം വളര്‍ന്നവല്ല താനെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹൈക്കോടതിയുടെ നടപടികളില്‍ അപാകതയില്ല. ഏത് കോടതിയുംചെയ്യുന്നത് മാത്രമാണിത്. അതിന്റെയെല്ലാം പരിശോധന നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, മകളുടെ കമ്പനിക്കെതിരായ ആരോപണങ്ങളില്‍ അത്തരം കാര്യങ്ങളില്‍ മറുപടി പറഞ്ഞ് സമയം കളയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here