കൊച്ചി: മത, രാഷ്ട്രീയ സംഘടനകള്‍ക്ക് അഗ്‌നിശമന സേനാംഗങ്ങള്‍ പരിശീലനം നല്‍കരുതെന്ന് ഫയര്‍ ഫോഴ്‌സ് മേധാവി ബി സന്ധ്യ.പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത് വിവാദമായ സാഹചര്യത്തിലാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.
പരിശീലന അപേക്ഷകളില്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന വേണമെന്ന് ബി സന്ധ്യ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ അംഗീകൃത സംഘടനകള്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമേ പരിശീലനം നല്‍കാന്‍ പാടുള്ളൂവെന്നും സര്‍ക്കുലറില്‍ പറയുന്നു.ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത് ഗുരുതര പിഴവാണെന്നും,?പരിശീലനത്തിന് അനുമതി നല്‍കിയ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കാണിച്ച് ഫയര്‍ഫോഴ്‌സ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എറണാകുളം റീജിയണല്‍, ജില്ലാ ഫയര്‍ ഓഫീസര്‍മാരടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. ആലുവ മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത്.

പോപ്പുലര്‍ ഫ്രണ്ട് പുതുതായി രൂപം നല്‍കിയ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തുന്നതിന്റെ വിവിധ രീതികളും, ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധവുമൊക്കെയാണ് ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പഠിപ്പിച്ചുകൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…